കോഴിക്കോട് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു: 2 കാസർഗോഡ് സ്വദേശികൾ പിടിയിൽ | Raped

പിന്നാലെ പെൺകുട്ടിയെ ബീച്ചിൽ ഇറക്കിവിട്ടു
Minor girl drugged and raped in Kozhikode, 2 men arrested
Updated on

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കോഴിക്കോട്ടെ ഫ്ലാറ്റിലെത്തിച്ച് ഒരു പകൽ മുഴുവൻ പെൺകുട്ടിയെ ക്രൂരമായ ശാരീരിക ഉപദ്രവത്തിന് ഇരയാക്കിയെന്നാണ് പരാതി.(Minor girl drugged and raped in Kozhikode, 2 men arrested)

ഈ മാസം 20-നാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ബസ് മാർഗ്ഗം കോഴിക്കോട് ബീച്ചിലെത്തി. ബീച്ചിൽ തനിച്ചായിരുന്ന പെൺകുട്ടിക്ക് ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഫ്ലാറ്റിൽ വെച്ച് മൂക്കിലൂടെ വലിക്കുന്ന ലഹരിമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നതായാണ് വിവരം. ഉപദ്രവത്തിന് ശേഷം ഉച്ചയോടെ പെൺകുട്ടിക്ക് 4000 രൂപ നൽകി പ്രതികൾ ബീച്ചിൽ ഇറക്കിവിട്ടു.

പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com