അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
Thu, 23 Jun 2022

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനേയും അഗളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരുന്ന ജൂൺ 27നാണ് ദീപയ്ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നത്. എന്നാൽ ബുധനാഴ്ച രാത്രി പ്രസവവേദന ആരംഭിച്ചതോടെ ഭർത്താവ് കൃഷ്ണൻ ദീപയുമായി ഓട്ടോറിക്ഷയിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്രാമധ്യേ ഗൂളിക്കടവിൽ വച്ച് ദീപ പെൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.