Times Kerala

 പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആള്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

 
news
  കുറ്റിപ്പുറം: പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആള്‍ പോക്സോ കേസില്‍ പിടിയിലായി. കുറ്റിപ്പുറം ചോലവളവില്‍ ഞായന്‍കോട്ടില്‍ ബഷീറിനെ(40)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ബഷീര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. കുറ്റിപ്പുറം, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

Related Topics

Share this story