ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16-കാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16-കാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു;  നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വട്ടപ്പാറയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിരയാക്കിയ കേസിലെ  പ്രതി വെമ്പായം പെരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു ആണ് അറസ്റ്റിലായത്. രണ്ടുവർഷം മുമ്പാണ് ഇയാൾ പെൺകുട്ടിയുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചത്.  നാടൻപാട്ട് കലാകാരനായിരുന്ന പ്രതി പ്രോഗ്രാം അവതരിപ്പിക്കുവാൻ 2023 ജനുവരി 15ന് പോകുകയും അന്നേ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരുകയായിരുന്നു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തുചെന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story