Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaകൊടകരയിൽ 4 ആടുകളെ ചത്ത നിലയിൽ കണ്ടെത്തി: വന്യജീവി ആക്രമണമെന്ന് സംശയം...

കൊടകരയിൽ 4 ആടുകളെ ചത്ത നിലയിൽ കണ്ടെത്തി: വന്യജീവി ആക്രമണമെന്ന് സംശയം | Wild animal

🎙️ Latest Podcast

തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ ആനത്തടത്ത് വന്യജീവി ആക്രമണത്തിൽ നാല് ആടുകൾ കൊല്ലപ്പെട്ടു. വിശ്വനാഥപുരം അമ്പലത്തിന് സമീപം താമസിക്കുന്ന ചാതേലി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ ഒരു ആട്ടിൻകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.(4 goats found dead in Thrissur, Wild animal attack suspected)

മരത്തിന്റെ പട്ടികകൾ കൊണ്ട് നിർമ്മിച്ച കൂടിനുള്ളിലാണ് ആടുകളെ സംരക്ഷിച്ചിരുന്നത്. പുലർച്ചെ നാലരയോടെ പശുക്കളെ കറക്കാനായി എഴുന്നേറ്റ മാത്യു, ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടാണ് കൂടിന് സമീപമെത്തിയത്. കുറുനരി ആക്രമിച്ചതാണ് എന്നാണ് കരുതുന്നത്. പ്രദേശത്ത് വന്യജീവി ശല്യം പതിവാകുകയാണെന്നാണ് പ്രതികരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.