Times Kerala

മലപ്പുറത്ത് കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 19-കാരൻ മരിച്ചു

 
മലപ്പുറത്ത് കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 19-കാരൻ മരിച്ചു
 മലപ്പുറം കോട്ടയ്ക്കൽ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.  കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്.  ഇന്ന് രണ്ടുമണിക്ക് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ് അപകടം സംഭവിച്ചത്.  സിനാന്റെ മൃതദേഹം കോട്ടക്കലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Topics

Share this story