Times Kerala

നാഷണൽ ലോക് അദാലത്തിൽ 19,589 കേസുകൾ തീർപ്പായി 

 
 നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്
 തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന  ലോക് അദാലത്തിൽ 19,589 കേസുകൾ തീർപ്പായി. വിവിധ കേസുകളിലായി 51,60,90,165 രൂപ (അൻപത്തിയൊന്നുകോടി അറുപത് ലക്ഷത്തി തൊണ്ണൂറായിരത്തി ഒരുന്നൂറ്റി അറുപത്തഞ്ച് രൂപ) നൽകുവാൻ വിധിയായി. ദേശസാത്കൃത സ്വകാര്യ ബാങ്കുകളുടെ പരാതികളിന്മേൽ 22,34,27,193 രൂപ (ഇരുപത്തി രണ്ടു കോടി മുപ്പത്തിനാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി നൂറ്റിതൊണ്ണൂറ്റി മൂന്ന് രൂപ)  നൽകാൻ തീരുമാനമായി.  582  പരാതികൾക്കാണ് തീർപ്പു  കൽപിച്ചത്. മോട്ടോർ  വാഹന  അപകട  തർക്കപരിഹാര കേസുകളിൽ മാത്രം  ജില്ലയിൽ  667 കേസുകൾ തീർപ്പായി. ആകെ 27,77,90,420(ഇരുപത്തി ഏഴു  കോടി എഴുപത്തി ഏഴു ലക്ഷത്തി തൊണ്ണൂറായിരത്തി നാനൂറ്റി ഇരുപത് രൂപ) നൽകാൻ വിധിയായി.

അദാലത്തിനോടനുബന്ധിച്ചു ജില്ലയിലെ ഇരുപത് മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പെറ്റികേസുകൾക്കായുള്ള സ്‌പെഷ്യൽ സിറ്റിങ്ങിൽ പതിനെട്ടായിരം കേസുകൾ തീർപ്പായി. എഴുപത് ലക്ഷത്തോളം രൂപ   പിഴയിനത്തിൽ ഈടാക്കി.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ പി.വി. ബാലകൃഷ്ണൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്.ഷംനാദ്, ചാർജ് ഓഫീസർ എൽസ കാതറിൻ  ജോർജ്, അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തിരുവനന്തപുരം എന്നിവർ  നേതൃത്വം  നൽകി.

Related Topics

Share this story