ജോലി സമയത്ത് മദ്യപിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്ക് പോലീസിന്റെ വക 1000 പ്രാവശ്യം ഇമ്പോസിഷൻ

ksrtc
തിരുവനന്തപുരം: മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് കെഎസ്ആർടിസി ഡ്രൈവർമാരെ സസ്‌പെൻഡ് ചെയ്തു. ജോലി സമയത്ത് മദ്യപിച്ച് എത്തിയതിന് ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒയെയും സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 21 നാണ് വാഹന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ടെത്തിയത്. ഇയാളെ ഉടൻ തന്നെ സസ്പെന്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞമാസം 13ന് തൃപ്പൂണിത്തുറ പോലീസ് നടത്തിയ വാഹനപരിശോധനയിൽ രണ്ടു കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഇവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ശിഷയായി 1000 പ്രാവശ്യം മദ്യപിക്കില്ലൈന്ന് എഴുതിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇവരെ സസ്‌പെൻഡ്  ചെയ്തത്.

Share this story