Times Kerala

 10ലക്ഷം ആവശ്യപ്പെട്ടു, നൽകാതെ വന്നതോടെ നമ്പർ ബ്ലോക്ക് ചെയ്തു വച്ചു; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കുടുംബം

 
10ലക്ഷം ആവശ്യപ്പെട്ടു, നൽകാതെ വന്നതോടെ നമ്പർ ബ്ലോക്ക് ചെയ്തു വച്ചു; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കുടുംബം
 അടൂര്‍: യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. 
ഭര്‍ത്താവ് വിദേശത്തു നിന്നു വന്ന ദിവസം പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ (മുകളയ്യത്ത്) ലക്ഷ്മി പിള്ളയെ(24) ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് യുവതിയുടെ വീട്ടുകാര്‍  ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിനും, മാതാവിനും, ബന്ധുക്കൾക്കുമെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ഇവരുടെ  മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മി പിള്ളയുടെ അമ്മ രമാദേവീ ആരോപിച്ചു. ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കിഷോര്‍ പലതവണ മകളുമായി വഴക്കുണ്ടാക്കി. പണം നല്‍കാതെ വന്നപ്പോള്‍ മുതല്‍ മകളെ പലരീതിയിലും മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ ഫോണ്‍ നമ്പര്‍ കിഷോര്‍ ബ്ലോക്ക് ചെയ്തിരുന്നതായും മാതാവ് ആരോപിച്ചു.ഒരു വര്‍ഷം മുമ്പായിരുന്നു കിഷോറിന്റെയും ലക്ഷ്മി പിള്ളയുടേയും വിവാഹം.അതേസമയം, ലക്ഷ്മി പിള്ളയുടെ മരണം ആത്മഹത്യയാണെന്നാണ് മൃതദേഹപരിശോധനയിലെ റിപ്പോര്‍ട്ടെന്ന് ചടയമംഗലം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണ്. അടുത്തദിവസം ലക്ഷ്മിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും പറഞ്ഞു.

Related Topics

Share this story