ബസും വാനും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്
Updated: May 24, 2023, 11:36 IST

കരുവാരകുണ്ട്: പുത്തനഴിയിൽ ബസും വാനും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം പുത്തനഴി പള്ളിപ്പടിയിലാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് കരുവാരകുണ്ടിലേക്ക് വരികയായിരുന്ന മദീന ബസും എതിരെ വന്ന വാനുമാണ് അപകടത്തിൽപെട്ടത്. ബസിലെ ഒമ്പത് യാത്രക്കാർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ വാൻ ഡ്രൈവർ സന്തോഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാരകുണ്ട് പൊലീസ് സ്ഥലത്തെത്തി.