ഹൃദയാഘാതം : ശബരിമലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു | Sabarimala

കെ.കെ. ജയൻ (50) ആണ് മരിച്ചത്.
Police officer on duty at Sabarimala dies of Heart attack
Updated on

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.കെ. ജയൻ (50) ആണ് മരിച്ചത്.(Police officer on duty at Sabarimala dies of Heart attack )

സന്നിധാനത്തെ വടക്കേ നട ഭാഗത്തായിരുന്നു ഇദ്ദേഹത്തിന് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പമ്പയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ പമ്പയിലേക്കുള്ള യാത്രയ്ക്കിടെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com