തൃശൂർ: ഗുരുവായൂർ മമ്മിയൂർ സെന്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 1.45-ഓടെയാണ് സംഭവം. അപകടത്തിൽ ബസിലുണ്ടായിരുന്ന 15 തീർത്ഥാടകർക്ക് പരിക്കേറ്റു.( Sabarimala pilgrims' bus and lorry collide in Guruvayur, 15 injured)
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചാവക്കാട്ടെയും മുതുവുട്ടൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.