കൊച്ചി: ക്രൈസ്തവ സംഘടനകളുടെയും വിവിധ സഭകളുടെയും കടുത്ത പ്രതിഷേധത്തെത്തുടർന്ന് കൊച്ചി ബിനാലെ വേദിയിൽ നിന്ന് വിവാദ ചിത്രം നീക്കം ചെയ്തു. പ്രശസ്ത ചിത്രകാരൻ ടോം വട്ടക്കുഴി വരച്ച, 'അന്ത്യ അത്താഴ'ത്തോട് സാമ്യമുള്ള ചിത്രമാണ് വിവാദമായത്. ബിനാലെയുടെ ഭാഗമായ 'ഇടം' പ്രദർശന വേദിയിൽ നിന്നാണ് ചിത്രം മാറ്റിയത്.(Controversial painting withdrawn from Kochi Biennale due to strong Protests)
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. വിശ്വാസികളെ വ്രണപ്പെടുത്തിയെന്ന് സഭകൾ ആരോപിച്ചു.
ലത്തീൻ കാത്തലിക് അസോസിയേഷൻ, സീറോ മലബാർ സഭ തുടങ്ങിയവരും വിവിധ രാഷ്ട്രീയ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. പൊതുവികാരം മാനിച്ചാണ് ചിത്രം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.