HomeKerala Assembly Election 2026'മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം UDFനില്ല, സമൂഹത്തിൽ വിള്ളലുണ്ടാകും': പാണക്കാട്...

‘മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം UDFനില്ല, സമൂഹത്തിൽ വിള്ളലുണ്ടാകും’: പാണക്കാട് സാദിഖലി തങ്ങൾ | UDF

മലപ്പുറം: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ അനൗൺസ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദം തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(UDF does not have a tradition of buying votes by mentioning religion, says Panakkad Sadiq Ali Thangal)

മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള ഒരു നേട്ടവും ആരും ആഗ്രഹിക്കുന്നില്ല. നാല് വോട്ടിന് വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമൂഹത്തിന് ഏറെ അപകടകരമാണ്. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ല. ഇപ്പോൾ ഉണ്ടായിരിക്കുന്നത് വളരെ അപകടകരമായ കാര്യമാണ്, അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

അതേസമയം, സംഭവത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇടതുമുന്നണിയുടെ അനൗൺസ്‌മെന്റ് രീതി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Clickable Info Box