Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026'മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, പുതുയുഗയാത്ര ജനം അംഗീകരിച്ചു, ജനവിധി UDFന് അനുകൂലം':...

‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, പുതുയുഗയാത്ര ജനം അംഗീകരിച്ചു, ജനവിധി UDFന് അനുകൂലം’: സണ്ണി ജോസഫ് | Chief Minister

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വി ഡി സതീശൻ നയിച്ച ‘പുതുയുഗയാത്ര’ ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.(The high command will decide the Chief Minister, says Sunny Joseph)

മുഖ്യമന്ത്രിയെ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ അനവസരത്തിൽ നടത്തുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഹൈക്കമാൻഡ് എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കും. പോളിംഗ് ഓഫീസർമാരെ നിയോഗിച്ചത് പക്ഷപാതപരമായ രീതിയിലാണെന്ന് അദ്ദേഹം ആരോപിച്ചു.

വയനാടിന് മന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന് സമീപത്തുണ്ടായിരുന്ന ടി സിദ്ദിഖിനെ നോക്കി ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കോൺഗ്രസ് ഭൂമി’യിലെ വീട് നിർമ്മാണം ചില സാങ്കേതിക കടമ്പകൾക്ക് ശേഷം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൽഡിഎഫിന്റെ പന്തലിൽ യുഡിഎഫ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് എം എം ഹസ്സൻ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.