HomeKerala Assembly Election 2026കേരളത്തെ മാറ്റിയെടുത്ത, ഏവരെയും ചേർത്തുപിടിച്ച, വികസനത്തിൻ്റെ പത്ത് വർഷങ്ങൾ

കേരളത്തെ മാറ്റിയെടുത്ത, ഏവരെയും ചേർത്തുപിടിച്ച, വികസനത്തിൻ്റെ പത്ത് വർഷങ്ങൾ

ഴിഞ്ഞ പത്തുവർഷത്തിനിപ്പുറം കേരളം എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നത് മലയാളിയുടെ മാറിയ ജീവിതനിലവാരമാണ്. വെറുമൊരു അവകാശവാദത്തിനപ്പുറം, അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച ഗതാഗത സംവിധാനങ്ങളും സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. അഴിമതിരഹിതവും ജനപക്ഷത്തു നിൽക്കുന്നതുമായ ഒരു ഭരണസംവിധാനം എങ്ങനെയൊക്കെ ജനങ്ങളെ സ്വാധീനിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണിത്.

കേരളത്തിൽ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ നിരക്കിൽ 2018-ന് ശേഷം കുറവുണ്ടാകുന്നു എന്നത് ശ്രദ്ധേയമായ മാറ്റമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനപ്രകാരം, 2013-ൽ 24 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2018-ൽ 21 ലക്ഷമായി കുറഞ്ഞു. അതേസമയം, തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 12 ലക്ഷത്തിൽ നിന്ന് 18 ലക്ഷമായി ഉയരുകയും ചെയ്തു. വിദേശത്തെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം കേരളത്തിലെ തൊഴിൽ-വ്യവസായ മേഖലകളിലുണ്ടായ ഉണർവ് യുവാക്കളെ ഇവിടെത്തന്നെ തങ്ങാൻ പ്രേരിപ്പിക്കുന്നു എന്നതിന്റെ തെളിവാണിത്.

ആളുകളുടെ സന്തോഷവും സംതൃപ്തിയും അളക്കുന്ന ‘ഹാപ്പി ഇൻഡക്സി’ൽ കേരളം ഇന്ന് രാജ്യത്ത് ഒന്നാമതാണ്. വ്യക്തിഗത വരുമാനം, മികച്ച ചികിത്സ, പരിസ്ഥിതി സൗഹൃദ വികസനം, തൊഴിൽ ലഭ്യത തുടങ്ങിയ ഘടകങ്ങളിലെല്ലാം കേരളം കൈവരിച്ച മുന്നേറ്റം നിതി ആയോഗിന്റെ റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നു. വാഗ്ദാനങ്ങൾക്കപ്പുറം പ്രവൃത്തിയിൽ വിശ്വസിക്കുന്ന ഒരു സർക്കാരിന്റെ കീഴിൽ ജനം സുരക്ഷിതരാണെന്ന ബോധ്യം ഈ കണക്കുകളിലുണ്ട്.

രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും തകർത്തെറിയാൻ ശ്രമിച്ചപ്പോഴും ഒരു മലയാളിപോലും പട്ടിണി കിടന്നില്ല എന്നത് ലോകത്തിന് മുന്നിൽ കേരളം കാഴ്ചവെച്ച അത്ഭുതമാണ്. പ്രതിമാസം 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 2500 രൂപയിലേക്ക് ഉയർത്തിയതിലൂടെ ലക്ഷക്കണക്കിന് വയോധികർക്കും പാവപ്പെട്ടവർക്കും സർക്കാർ കരുതലായി. ദുരന്തമുഖങ്ങളിൽ പകച്ചുനിൽക്കാതെ നാടിനെ പുനർനിർമ്മിക്കാനുള്ള ആർജ്ജവം കേരളത്തെ മാതൃകയാക്കി.

നാടിന്റെ മുക്കിലും മൂലയിലും എത്തുന്ന റോഡുകളും പാലങ്ങളും വെറുമൊരു നിർമ്മാണമല്ല, മറിച്ച് വികസനത്തിന്റെ നാഡീഞരഞ്ഞുകളാണ്. കിഫ്ബി എന്ന വിപ്ലവകരമായ സംവിധാനത്തിലൂടെയാണ് വിദ്യാലയങ്ങളും ആശുപത്രികളും സ്റ്റേഡിയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത്. 10,000 പേർ മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കാൻ 100 കോടി രൂപയുടെ പാലം നിർമ്മിച്ചത് ജനസംഖ്യ നോക്കിയല്ല, മറിച്ച് ജനങ്ങളുടെ അവകാശം നോക്കിയാണ്. ആദിവാസി മേഖലകളിലെ കുമ്പിച്ചൽ കടവ് പാലം പോലുള്ളവ വിനോദസഞ്ചാര സാധ്യതകൾക്കും വഴിയൊരുക്കുന്നു.

പാഠപുസ്തകങ്ങൾക്കായി ഓണപ്പരീക്ഷ വരെ കാത്തിരുന്ന കാലം പഴങ്കഥയായി. ഇന്ന് സ്കൂൾ അടയ്ക്കും മുൻപേ പുസ്തകങ്ങൾ കുട്ടികളുടെ കയ്യിലെത്തുന്നു. സ്മാർട്ട് ക്ലാസ്റൂമുകളും ഹൈടെക് ലാബുകളും സാധാരണക്കാരായ കുട്ടികൾക്കും ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കുന്നു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥ മാറി. മരുന്നുകൾ മുതൽ ശസ്ത്രക്രിയകൾ വരെ സൗജന്യമായി ലഭിക്കുന്ന സർക്കാർ ആശുപത്രികളിലേക്ക് ഇന്ന് എല്ലാ വിഭാഗം ജനങ്ങളും എത്തുന്നു.

2016-ൽ പ്രൈമറി ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികളാണ് ഇന്ന് കന്നി വോട്ടർമാരായി ബൂത്തിലെത്തുന്നത്. പഠനകാലത്ത് നേരിട്ടിരുന്ന പവർക്കട്ടും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചവും അവർക്ക് ഓർമ്മയുണ്ടാകാം. എന്നാൽ ഇന്ന് പവർക്കട്ട് കേട്ടുകേൾവി മാത്രമായി മാറി. ഈ മാറ്റങ്ങൾ ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. നെഗറ്റീവ് ക്യാമ്പയിനുകൾക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും അപ്പുറം ഓരോ മലയാളിയും സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ കാണുന്ന മാറ്റമാണ് ഈ സർക്കാരിന്റെ കരുത്ത്. ജനങ്ങളെ ചേർത്തുപിടിച്ചുള്ള ഈ വികസന പാതയിൽ വിശ്വസിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. ഈ ഉറപ്പിലാണ് ജനങ്ങൾ വിധിയെഴുതുക.

WhatsApp Channel Banner

Latest updates

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

3 ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന്...

തിരുവനന്തപുരം: തെക്കൻ കർണാടക, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5 മുതൽ...

പ്രിയദർശിനി ബസിലെ മാല മോഷണം: തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാർ...

കൊല്ലം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ പതിവ് മാല മോഷണക്കാരിയായ തമിഴ്‌നാട് സ്വദേശിനി നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായി. തിരുനെൽവേലി മുക്കടൽ സ്വദേശിനി മഞ്ജുളയെയാണ് (35) നാട്ടുകാർ പിടിച്ച് ചവറ പോലീസിന് കൈമാറിയത്.(KSRTC...

PoKയിലെ അടിച്ചമർത്തൽ പുറത്തുകൊണ്ടുവന്നു: അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ വിലക്ക്,...

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും തിരഞ്ഞെടുപ്പ് അട്ടിമറികളെയും കുറിച്ചുള്ള വാർത്തകൾ നൽകിയതിന് പിന്നാലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ'യ്ക്ക് പാകിസ്ഥാനിൽ വിലക്ക്. അൽ ജസീറയുടെ ഇംഗ്ലീഷ്...

‘വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ബലപ്രയോഗം അരുത്, സംയമനം പാലിക്കണം’:...

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അധികാരികൾ സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ഏതൊരു അക്രമാസക്തമായ നടപടിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവർ എന്തിനാണ് സമരം...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...