HomeKerala Assembly Election 2026പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വൻ തിരിച്ചുവരവ്: പയ്യന്നൂരിൽ വിറച്ച് LDF, ധർമ്മടത്ത്...

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വൻ തിരിച്ചുവരവ്: പയ്യന്നൂരിൽ വിറച്ച് LDF, ധർമ്മടത്ത് മുന്നേറാനാകാതെ പിണറായി | Sunny Joseph Lead Peravoor

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പേരാവൂരിൽ തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ശക്തമായി തിരിച്ചുവന്നു. അതേസമയം, പയ്യന്നൂരിലും ധർമ്മടത്തും എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ടുള്ള ലീഡ് നിലകളാണ് പുറത്തുവരുന്നത്.(Sunny Joseph Lead Peravoor, Pinarayi Vijayan Trailing Dharmadam)

പേരാവൂരിൽ ആദ്യ റൗണ്ടുകളിൽ മുൻ മന്ത്രി കെ.കെ. ശൈലജ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് അഡ്വ. സണ്ണി ജോസഫ് ലീഡ് തിരിച്ചുപിടിച്ചു. നിലവിൽ 4033 വോട്ടുകൾക്ക് സണ്ണി ജോസഫ് മുന്നിലാണ്. പയ്യന്നൂരിൽ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരിൽ വിമത സ്ഥാനാർത്ഥി വി. കുഞ്ഞിക്കൃഷ്ണൻ അട്ടിമറി മുന്നേറ്റം നടത്തുന്നു. പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ടുചോർച്ചയുണ്ടായെന്ന സൂചനകൾ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

ധർമ്മടത്ത് വോട്ടെണ്ണൽ അഞ്ച് റൗണ്ട് പിന്നിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ തന്നെയാണ്. യുഡിഎഫിന്റെ വി.പി. അബ്ദുൽ റഷീദ് മികച്ച ലീഡ് നിലനിർത്തുന്നത് എൽഡിഎഫ് ക്യാമ്പിനെ നിശബ്ദമാക്കിയിരിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് തരംഗം ഉറപ്പിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. 96 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് യുഡിഎഫ് കേവലഭൂരിപക്ഷവും കടന്ന് കുതിക്കുന്നു. എൽഡിഎഫ് 42 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ ബിജെപി രണ്ട് സീറ്റുകളിൽ മുന്നേറ്റം തുടരുന്നു. എട്ടിലധികം മന്ത്രിമാർ ഇപ്പോഴും പിന്നിലാണെന്നത് ഭരണവിരുദ്ധ വികാരത്തിന്റെ ആഴം വ്യക്തമാക്കുന്നു.

Story Summary

In a dramatic turn, Sunny Joseph has regained a lead of 4,033 votes in Peravoor, overtaking K.K. Shailaja. Meanwhile, CM Pinarayi Vijayan continues to trail in Dharmadam after five rounds, and rebel candidate V. Kunhikrishnan is creating ripples in the LDF stronghold of Payyanur.

WhatsApp Channel Banner

Latest updates

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

പമ്പയിൽ അതിതീവ്ര മുന്നറിയിപ്പ്: പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയെന്ന്...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ മാറിനിൽക്കുന്നുണ്ടെങ്കിലും പമ്പാ നദിയിൽ അതിതീവ്ര മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രളയ ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് (Pathanamthitta flash...

പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേർ ആക്രമണം: ഏഴ് മരണം,...

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സ്വാത് ജില്ലയിൽ സംഘടിപ്പിച്ച സമാധാന റാലിക്കിടെയുണ്ടായ അതിശക്തമായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (Pakistan Swat suicide blast)....

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....