HomeKerala Assembly Election 2026ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ യുദ്ധം: കോൺഗ്രസിൽ പടയൊരുക്കം | Abin...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ യുദ്ധം: കോൺഗ്രസിൽ പടയൊരുക്കം | Abin Varkey

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആറന്മുള മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. അബിൻ വർക്കിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Poster war against Abin Varkey in Aranmula)

ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡി‌സി‌സി ഓഫീസ് പരിസരത്തും പ്രസ് ക്ലബ്ബിന് സമീപവും അബിൻ വർക്കിക്കെതിരെയുള്ള പ്രതിഷേധം പോസ്റ്ററുകളായി ഉയർന്നിട്ടുണ്ട്.

മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. പ്രാദേശിക വികാരം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ കെ.സി. വേണുഗോപാലിനെ നേരിട്ട് കണ്ട് പരാതി അറിയിച്ചിരുന്നു. ഡി‌സി‌സി യോഗത്തിലും ശക്തമായ അഭിപ്രായമുയർന്നിരുന്നു.

Clickable Info Box