HomeKerala Assembly Election 2026'മൂന്നാം ഭരണത്തുടർച്ച ഉണ്ടാകും, മുഖ്യമന്ത്രിയാകാൻ പിണറായി തന്നെ യോഗ്യൻ, പ്രതിപക്ഷ നേതാവാരെന്ന്...

‘മൂന്നാം ഭരണത്തുടർച്ച ഉണ്ടാകും, മുഖ്യമന്ത്രിയാകാൻ പിണറായി തന്നെ യോഗ്യൻ, പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല’: MV ഗോവിന്ദൻ | Chief Minister

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഭരണത്തുടർച്ച നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നത് ജനങ്ങൾ അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Pinarayi Vijayan is the one qualified to become the Chief Minister, says MV Govindan)

ഇടതുമുന്നണിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾ നെഞ്ചേറ്റിയതാണ് വിജയപ്രതീക്ഷയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം വിശദീകരിച്ചു. 62 ലക്ഷത്തിലധികം ആളുകൾക്ക് മുടക്കമില്ലാതെ പെൻഷൻ നൽകി. ഇത് 3,000 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ജനങ്ങൾ വിശ്വസിക്കുന്നു. സ്ത്രീകൾക്ക് 1,000 രൂപ വീതം നൽകുന്ന പദ്ധതി വലിയ ചലനമുണ്ടാക്കി.

പഠനം കഴിഞ്ഞിറങ്ങുന്ന അഞ്ച് ലക്ഷം യുവാക്കൾക്ക് പുതിയ കോഴ്‌സുകളിൽ ചേരാൻ സഹായധനം നൽകാനുള്ള തീരുമാനം യുവാക്കളെ ആകർഷിച്ചു. താഴെത്തട്ടിലുള്ള എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു പിടിച്ചു കൊണ്ടുള്ള നവകേരള നിർമ്മാണത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നതിന് എക്സിറ്റ് പോളുകൾ തന്നെ തെളിവാണ്. എൽ.ഡി.എഫിന് 60 മുതൽ 69 വരെ സീറ്റുകൾ ലഭിക്കുമെന്ന് പല റിപ്പോർട്ടുകളും പറയുന്നു. ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ഇത്തരമൊരു ഫലം വരികയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനാണ് ജനങ്ങളുടെ പ്രഥമ പരിഗണനയെന്നും സർവേകൾ വ്യക്തമാക്കുന്നു.

സിപിഐഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇത്തവണ തോൽവി നേരിടും. തിരഞ്ഞെടുപ്പ് ജയിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൽ.ഡി.എഫിന് സാധിക്കും. പ്രതിപക്ഷ നേതാവ് ആരാകുമെന്നത് എൽ.ഡി.എഫിന്റെ ആലോചനയിലുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Channel Banner

Latest updates

ധീരജവാന്മാരുടെ ത്യാഗം വരും തലമുറകൾക്ക് പ്രചോദനം’: കാർഗിൽ യുദ്ധവീരന്മാർക്ക്...

ലേ: 1999-ലെ കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരജവാന്മാർക്ക് പ്രണാമമർപ്പിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. മാതൃരാജ്യത്തോടുള്ള അവരുടെ സമാനതകളില്ലാത്ത ധീരതയും ത്യാഗവും പ്രതിബദ്ധതയും വരുംതലമുറകൾക്ക് എക്കാലവും പ്രചോദനമാകുമെന്ന്...

‘എൻ്റെ പ്രവർത്തനം മഹാരാഷ്ട്രയിൽ തന്നെ’: ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നുവെന്ന...

നാഗ്പൂർ: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്ന ഊഹാപോഹങ്ങളും പ്രചാരണങ്ങളും തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തന്റെ പ്രവർത്തനവും സാന്നിധ്യവും മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമായി ഒതുങ്ങുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Devendra...

IPS ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പോലീസുകാരെ സസ്‌പെൻഡ് ചെയ്ത്...

കൊൽക്കത്ത: മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ സർക്കാർ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി സുവേന്ദു...

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത:...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Forecast IMD...

ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം: 4...

ന്യൂഡൽഹി: ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. ഇതിൽ നാല് ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Ship With Four Indians Struck At Ukraine...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....