നാഗ്പൂർ: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്ന ഊഹാപോഹങ്ങളും പ്രചാരണങ്ങളും തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തന്റെ പ്രവർത്തനവും സാന്നിധ്യവും മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമായി ഒതുങ്ങുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Devendra Fadnavis Dismisses Speculation About Shift To National Politics)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിൽ, ഫഡ്‌നാവിസ് കേന്ദ്ര മന്ത്രിസഭയിലേക്ക് മാറിയേക്കുമെന്ന രീതിയിൽ ശനിയാഴ്ച അദ്ദേഹത്തിന്റെ ഡൽഹി സന്ദർശനത്തിന് പിന്നാലെ വ്യാപക പ്രചാരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുംബൈയിൽ ശിവസേന (യു.ബി.ടി)യും മഹാരാഷ്ട്ര നവനിർമാൺ സേനയും സംഘടിപ്പിച്ച ‘തിരംഗ’ റാലിയെക്കുറിച്ച് ചോദിച്ചപ്പോൾ, നീറ്റ് പരീക്ഷാ ചോർച്ച പോലെയുള്ള വിഷയങ്ങൾ ഒരു പ്രത്യേക വ്യക്തിക്കോ പാർട്ടിക്കോ മാത്രം അനുഭവപ്പെടുന്ന ഒന്നല്ലെന്നും അത് രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന പൊതുവിഷയമാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
Story Summary
Maharashtra Chief Minister Devendra Fadnavis dismissed speculations regarding his potential shift to national politics, clarifying that his work remains centered in Maharashtra and Mumbai. The statement came in response to rumors triggered by his sudden trip to New Delhi amidst the resignation of Dharmendra Pradhan as Union Education Minister.


