ന്യൂഡൽഹി: ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. ഇതിൽ നാല് ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Ship With Four Indians Struck At Ukraine Odesa Port Two Safe)
ബാക്കി രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കീവിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയാണ് ‘എം.വി എജിഎൻ രഗ്നാർ’ എന്ന മെർച്ചന്റ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.
2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ നിരന്തരം ആക്രമണങ്ങൾ നേരിടുന്ന ഉക്രെയ്നിലെ സുപ്രധാന തുറമുഖങ്ങളിലൊന്നാണ് ഒഡെസ. സംഭവവികാസങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും കീവിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം വ്യക്തമാക്കി.
Story Summary
A merchant vessel, MV AGN Ragnar, carrying four Indian nationals, was struck at Ukraine’s Port of Odesa on Saturday. The Indian Embassy in Kyiv confirmed that two Indian crew members are safe, while information regarding the remaining two is currently awaited. The Indian mission stated it is closely monitoring the situation.


