പത്തനംതിട്ട: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗിക പീഡനക്കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു (Rahul Mamkootathil Case). വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയിൽ നാല് മാസം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 10-നായിരുന്നു ഈ കേസിനാസ്പദമായ പരാതിയിൽ ഷൊർണ്ണൂരിലെ ഹോട്ടലിൽ നിന്ന് നാടകീയ നീക്കങ്ങളിലൂടെ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീഡനം, ശാരീരികവും മാനസികവുമായ ഉപദ്രവം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചിട്ടുണ്ട്. ഇത് ബലാത്സംഗമല്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നുമാണ് രാഹുലിന്റെ വാദം. ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ അദ്ദേഹം മുൻപ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് രാഹുൽ ക്യാമ്പിന്റെ ആരോപണം. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ വരും ദിവസങ്ങളിൽ നിയമപോരാട്ടം ശക്തമാകും.
Story Summary: The Special Investigation Team (SIT) has filed a chargesheet against Rahul Mamkootathil in the third sexual assault case registered against him. The chargesheet, submitted to the Thiruvalla Judicial Magistrate Court, includes counts of sexual assault, mental and physical harassment, and abetment of abortion. Rahul has maintained that the relationship was consensual.

