HomeKerala Assembly Election 2026കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു: കടുത്തുരുത്തിയിൽ നടുറോഡിൽ ദേഹത്ത് പെട്രോളൊഴിച്ച് പ്രവർത്തകൻ്റെ...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു: കടുത്തുരുത്തിയിൽ നടുറോഡിൽ ദേഹത്ത് പെട്രോളൊഴിച്ച് പ്രവർത്തകൻ്റെ ഭീഷണി, ഫ്ലക്സ് യുദ്ധം മുറുകുന്നു | Kerala Congress CM Tussle

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം അക്രമാസക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നു. കടുത്തുരുത്തിയിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ പരിഭ്രാന്തി പരത്തി. ദേഹത്ത് പെട്രോൾ ഒഴിച്ച് ആണ് പ്രതിഷേധിച്ചത്. (Kerala Congress CM Tussle Escalates As Supporters Hit Streets And Posters Multiply)

സംസ്ഥാനവ്യാപകമായി നേതാക്കൾക്കായി ഫ്ലക്സ് ബോർഡുകൾ ഉയരുകയാണ്. “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന മുദ്രാവാക്യവുമായി വി.ഡി. സതീശനായി എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വ്യാപകമായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിലും കൊല്ലത്തും സതീശനായി പ്രകടനങ്ങൾ നടന്നു.

മറുഭാഗത്ത് കെ.സി. വേണുഗോപാലിനായി കൊല്ലം കുന്നത്തൂരിൽ യൂത്ത് കോൺഗ്രസ് ബോർഡുകൾ സ്ഥാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി വേണുഗോപാലിനെ ഉപമിച്ചുകൊണ്ടാണ് മറ്റൊരു പ്രചാരണം. ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.യുടെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ചതും വിവാദമായിട്ടുണ്ട്.

ഇടുക്കി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സതീശൻ അനുകൂലികൾ നടത്തിയ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ന് കോട്ടയത്തും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറും. ഈ ഗ്രൂപ്പ് പോര് ഹൈക്കമാൻഡിനെ വെട്ടിലാക്കിയിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും പുറത്തുവന്നതിന് പിന്നാലെ പ്രവർത്തകർ തെരുവിലിറങ്ങുന്നത് അച്ചടക്ക ലംഘനമാണെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.

അതേസമയം, കോൺഗ്രസ് മുഖ്യമന്ത്രി നിർണ്ണയത്തിൽ എംഎൽഎമാരുടെ എണ്ണത്തിനാണ് പ്രഥമ പരിഗണനയെന്ന സൂചന നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ എംഎൽഎമാരുടെ പിന്തുണ ഏറെ പ്രധാനമാണെന്നും മറ്റു ഘടകങ്ങളേക്കാൾ ഇതിന് മുൻഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷകർക്ക് മുന്നിൽ താൻ പക്ഷം പിടിച്ചിട്ടില്ലെന്നും പുറത്തുവന്ന പിന്തുണ രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രങ്ങൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന വാർത്തകൾ തള്ളാതെ സന്ദീപ് വാര്യരും പ്രതികരിച്ചു. ആർക്കാണ് പിന്തുണ നൽകിയതെന്ന് പരസ്യമായി പറയാനില്ലെന്നും ജനാധിപത്യപരമായ രീതിയിലാണ് പാർട്ടി തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് വ്യക്തമാക്കിയ സന്ദീപ്, ലീഗിനെതിരായ മാത്യു കുഴൽനാടന്റെ പ്രസ്താവന കണ്ടിട്ടില്ലെന്നും പ്രതികരിച്ചു. വാരണാസിയിൽ മോദി കഷ്ടിച്ച് ജയിച്ചതുപോലെയാണ് ധർമ്മടത്ത് പിണറായിയുടെ വിജയമെന്നും അദ്ദേഹം പരിഹസിച്ചു.

63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സണ്ണി ജോസഫ്, സന്ദീപ് വാര്യർ, സജീവ് ജോസഫ് തുടങ്ങിയവർ വേണുഗോപാൽ പക്ഷത്താണെന്നാണ് സൂചന. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 6 പേരുടെയും രമേശ് ചെന്നിത്തലയ്ക്ക് 8 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഭൂരിപക്ഷം മറികടന്ന് ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കും എന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ഉറ്റുനോട്ടം.

Story Summary

The battle for the Kerala Chief Minister’s post in Congress has escalated into street protests and high-voltage drama. A worker in Kaduthuruthy threatened self-immolation for VD Satheesan, while rival camps continue their intense ‘flex war’ and demonstrations across the state.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് പ്രളയഭീതി: 6 അണക്കെട്ടുകളിൽ റെഡ് അലർട്ട്; കക്കയം...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴയിൽ നദികളും അണക്കെട്ടുകളും കരകവിഞ്ഞു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ആറ് പ്രധാന ഡാമുകളിൽ റെഡ് അലർട്ട്...

സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണത്തിന് പുതിയ നിയമനിർമാണം വേണം: കേന്ദ്രസർക്കാരിനോട്...

ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണങ്ങൾക്ക് കൃത്യമായ നിയമപരമായ നിയന്ത്രണങ്ങളില്ലെന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ലംഘനത്തിന് വഴിവെക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, വിഷയം പരിശോധിച്ച്...

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

R സുഗതന് അവധി അനുവദിച്ചതിൽ വീഴ്ച: അണ്ടർ സെക്രട്ടറിക്കെതിരെ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി ജെ പി കൗൺസിലർ ആർ സുഗതന് അവധി അനുവദിക്കാൻ വഴിയൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഭാഗത്തുനിന്ന്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: എല്ലാ ജില്ലകളിലും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....