HomeKerala Assembly Election 2026അമ്പലപ്പുഴയിൽ G സുധാകരൻ അട്ടിമറി വിജയം നേടും: ബൂത്ത് തല കണക്കുകൾ...

അമ്പലപ്പുഴയിൽ G സുധാകരൻ അട്ടിമറി വിജയം നേടും: ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് KPCCക്ക് കൈമാറി | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ലഭിക്കുമെന്നാണ് ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച ശേഷം യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.(G Sudhakaran will win, Booth-level figures compiled and handed over to KPCC)

സിപിഐഎമ്മിലെയും സിപിഐയിലെയും ഒരു വിഭാഗം വോട്ടുകൾ ജി. സുധാകരന് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ നിഗമനം. ഇതിനു പുറമെ ബിജെപി, എസ്ഡിപിഐ വോട്ടുകളും സുധാകരന് ലഭിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കേഡർ വോട്ടുകളിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് അവകാശപ്പെടുന്നു.

അമ്പലപ്പുഴയിൽ ഇത്തവണ കടുത്ത മത്സരമാണ് നടന്നതെന്ന വിലയിരുത്തലിലാണ് സിപിഐഎം. അഭിമാന പ്രശ്നമായി പാർട്ടി കാണുന്ന മണ്ഡലം കൈവിട്ടു പോകാനുള്ള സാധ്യതയും അവലോകന യോഗങ്ങളിൽ ചർച്ചയായി. നേരത്തെ ജി. സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ സുധാകരൻ സ്ഥാനാർത്ഥിയല്ലായിരുന്നെങ്കിൽ എൽഡിഎഫിന് ലഭിക്കുമായിരുന്ന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായതായി പാർട്ടി ഇപ്പോൾ വിലയിരുത്തുന്നു. ബിജെപി വോട്ടുകൾ സുധാകരന് ലഭിച്ചുവെന്നത് സിപിഐഎമ്മും ശരിവെക്കുന്നുണ്ട്.

WhatsApp Channel Banner

Latest updates

വടക്കൻ കേരളത്തിൽ മഴയുടെ തീവ്രത കുറഞ്ഞു: രൂക്ഷമായ വെള്ളക്കെട്ട്;...

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോഴിക്കോട് കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മാസിൻ ഇർഷ മരിച്ചു. നൗഷാദിന്റെയും ഷംനയുടെയും മകനാണ്.(North...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടുത്ത...

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (02/08/2026) വൈകുന്നേരം 05.30 വരെ 2.7 മുതൽ 3.5 മീറ്റർ വരെ...

നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു: ഓറഞ്ച്, യെല്ലോ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രമുഖ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്റെ (CWC) മുന്നറിയിപ്പ്. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട, കാസർകോട് ജില്ലകളിലെ...

കേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm...

മഴമാറി വെള്ളമിറങ്ങി: കോട്ടയത്തിൻ്റെ കിഴക്കൻ മേഖലകളിൽ പ്രളയം വിതച്ച...

കോട്ടയം: കനത്ത മഴയ്ക്ക് ശമനമായി മീനച്ചിലാറ്റിൽ വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും, പ്രളയത്തിന് പിന്നാലെ ദുരിതക്കയത്തിലായി കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകൾ. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ പ്രദേശങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും കനത്ത ചെളി...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....