HomeKerala Assembly Election 2026എറണാകുളം ആരോടൊപ്പം?: UDF കോട്ട കാക്കുമോ അതോ ഇടത്തോട്ട് ചായുമോ? |...

എറണാകുളം ആരോടൊപ്പം?: UDF കോട്ട കാക്കുമോ അതോ ഇടത്തോട്ട് ചായുമോ? | Assembly elections

എറണാകുളം : കേരളം ആകെ ചുവപ്പണിഞ്ഞ 2021-ലും എറണാകുളം ജില്ല യുഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 9 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ ഇടതുപക്ഷത്തിന് 5 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ഇക്കുറി ചിത്രം മാറുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.(Assembly elections, Will the UDF guard the fort in Ernakulam?)

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലുടനീളം നേടിയ വൻ ഭൂരിപക്ഷം യുഡിഎഫിന് വലിയ കരുത്ത് നൽകുന്നുണ്ട്. പരമ്പരാഗത വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജില്ലയിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് സി.പി.എം നീക്കം. തൃപ്പൂണിത്തുറ, കൊച്ചി, തൃക്കാക്കര, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളിലെ പോരാട്ടം അതീവ ശ്രദ്ധേയമായിരിക്കും.

Clickable Info Box