HomeKerala Assembly Election 2026കേരളം വിധിയെഴുതാൻ ഇനി 10 നാൾ ബാക്കി: രാഹുൽ ഗാന്ധി ഇന്ന്...

കേരളം വിധിയെഴുതാൻ ഇനി 10 നാൾ ബാക്കി: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് | Rahul Gandhi

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുദിവസം മാത്രം ശേഷിക്കെ കേരളത്തിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുകയാണ്. ഡീൽ വിവാദങ്ങളും എസ്ഡിപിഐ വോട്ട് സംബന്ധിച്ച ചർച്ചകളുമാണ് നിലവിൽ തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന ആയുധങ്ങൾ.(10 days left for Kerala to decide its fate, Rahul Gandhi in Kerala today)

പ്രതിപക്ഷ നിരയ്ക്ക് കരുത്തേകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തുന്നതോടെ യുഡിഎഫ് ക്യാമ്പ് കൂടുതൽ സജീവമാകും.

എൽഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം നടത്തും. രാവിലെ പത്തിന് വാർത്താസമ്മേളനത്തിന് ശേഷം ചവറ, കൊല്ലം, കൊട്ടാരക്കര, ചടയമംഗലം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിൽ അദ്ദേഹം സംസാരിക്കും. വികസന കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കുമെന്നാണ് സൂചന.

Clickable Info Box