HomeIran Israel Conflict'ഇവർ മനുഷ്യ വംശത്തിൻ്റെ ശത്രുക്കളാണ്': അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് M സ്വരാജ്...

‘ഇവർ മനുഷ്യ വംശത്തിൻ്റെ ശത്രുക്കളാണ്’: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് M സ്വരാജ് | America and Israel

തിരുവനന്തപുരം: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതി മാനവികതയ്ക്ക് തന്നെ ഭീഷണിയാണെന്നും ലോകം വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(These are enemies of humanity, M Swaraj lashes out at America and Israel)

ഇറാനിൽ നിന്നുള്ള ആദ്യകാല വാർത്തകൾ ഹൃദയഭേദകമാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണവും നിരവധി കുഞ്ഞുങ്ങളുടെ ദാരുണമായ അന്ത്യവും യുദ്ധത്തിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആദ്യം ഇല്ലാതാക്കുന്നത് സ്ത്രീകളെയും കുട്ടികളെയും നിസ്സഹായരായ മനുഷ്യരെയുമാണ്. യുദ്ധങ്ങളിൽ ആത്യന്തികമായി പരാജയപ്പെടുന്നത് മനുഷ്യനും മനുഷ്യത്വവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന ആരോപണത്തെ സ്വരാജ് ശക്തമായി പരിഹസിച്ചു. ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിക്കുകയും ഇപ്പോഴും വൻതോതിൽ ആണവശേഖരം കൈവശം വെക്കുകയും ചെയ്യുന്ന ശക്തികൾ ഇത്തരമൊരു വാദം ഉയർത്തുന്നത് ക്രൂരമായ ഫലിതമാണ്. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള കൂട്ടാളികൾ ഇറാൻ്റെ മാത്രമല്ല, ലോകത്തിൻ്റെയാകെ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകമെങ്ങുമുള്ള മനുഷ്യർ ഒന്നിച്ച് അണിനിരക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊല്ലപ്പെടുന്ന ഓരോ മനുഷ്യനും നമ്മുടെ സഹോദരങ്ങളാണെന്നും ഓരോ തെരുവിലും സമാധാനത്തിൻ്റെ പതാകകൾ ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞുങ്ങളുടെ ചോര പുരണ്ട സാമ്രാജ്യത്വ ശക്തികൾക്ക് മാനവികതയുടെ മുദ്രാവാക്യങ്ങൾ തിരിച്ചടിയാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സ്വരാജ് തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.

WhatsApp Channel Banner

Latest updates

സാരി വാങ്ങി നൽകിയില്ല: ഭർത്താവിനെ പ്രഷർ കുക്കറിൻ്റെ അടപ്പു...

താനെ: സാരി വാങ്ങിത്തന്നില്ലെന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്കിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 30-കാരിയായ യുവതി അറസ്റ്റിൽ. ബദ്ലാപ്പൂർ ഈസ്റ്റിൽ താമസിക്കുന്ന ബിഹാർ റോഹ്താസ് സ്വദേശിനി സുനിതാദേവി ഹരിറാം സിംഗാണ് അറസ്റ്റിലായത്....

‘രാജ്യദ്രോഹികൾക്ക് വളമാവരുത്’; ഡൽഹി സമരത്തിൽ പ്രതികരിച്ച് അഖിൽ മാരാർ,...

കൊല്ലം: ഡൽഹിയിൽ വിദ്യാർത്ഥികളും സി.ജെ.പി.യും നയിക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. സമരങ്ങളെ അധികാരത്തിന്റെ ബലത്തിൽ അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 4...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലേക്ക് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

‘ഇരിക്കവിടെ!’: ടിവി അഭിമുഖത്തിനിടെ വളർത്തു നായയോട് ആക്രോശിച്ച് ഓസ്‌ട്രേലിയൻ...

ക്വീൻസ്‌ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് വൻ ട്രോളുകൾക്ക്...

DON'T MISS

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...