HomeIran Israel Conflictഇസ്രയേൽ–ഇറാൻ സംഘർഷം: പ്രവാസികൾക്കായി നോർക്ക ഹെൽപ്‌ഡെസ്ക് സജീവം; ഇതുവരെ ലഭിച്ചത് 381...

ഇസ്രയേൽ–ഇറാൻ സംഘർഷം: പ്രവാസികൾക്കായി നോർക്ക ഹെൽപ്‌ഡെസ്ക് സജീവം; ഇതുവരെ ലഭിച്ചത് 381 കോളുകൾ | Israel-Iran conflict

തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരംഭിച്ച നോർക്ക 24 മണിക്കൂർ പ്രത്യേക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരുന്നു. 2026 മാർച്ച് 1, ഞായറാഴ്ച രാവിലെ 11:30 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 381 കോളുകളാണ് ഹെൽപ്‌ഡെസ്കിൽ ലഭിച്ചത്.(Israel-Iran conflict, NORKA helpdesk active for expatriates, 381 calls received so far)

വിദേശത്തുനിന്നും 137 പേരും രാജ്യത്തിനകത്തുനിന്ന് 244 പേരും ഹെൽപ്‌ഡെസ്കുമായി ബന്ധപ്പെട്ടു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹെൽപ്‌ഡെസ്കിന്റെ സേവനം ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഹെൽപ്‌ഡെസ്കിലേക്ക് എത്തിയ വിളികളിൽ ഭൂരിഭാഗവും വിമാനങ്ങളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദേശങ്ങൾ എന്നിവയടക്കം അറിയാനുള്ളതായിരുന്നു.

യുദ്ധമേഖലയിലെ സുരക്ഷാ മുൻകരുതലുകൾ, ഗൾഫ് മേഖലയിൽ നിന്നുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും എന്നിവയെക്കുറിച്ചും ഇവർ വാചാലരായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾ ഏകോപിപ്പിക്കുകയുമാണ് ഹെൽപ്‌ഡെസ്കിന്റെ ലക്ഷ്യം. ഇതിനായി നോർക്ക റൂട്ട്സ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നു.

ലഭിച്ച എല്ലാ പരാതികളും അന്വേഷണങ്ങളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷമേഖലയിലുള്ള പ്രവാസികൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്ന് നോർക്ക അഭ്യർത്ഥിച്ചു. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഏതു സമയത്തും താഴെ പറയുന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്:

അന്താരാഷ്ട്ര മിസ്ഡ് കോൾ സർവീസ് +91-8802012345
ഇന്ത്യയ്ക്കകത്തുനിന്നുള്ള ടോൾ ഫ്രീ നമ്പർ 1800 425 3939

WhatsApp Channel Banner

Latest updates

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...

‘കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഞാൻ എത്തിയത്’: ലക്ഷങ്ങൾ ചിലവഴിച്ച്...

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനിടയിൽ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...