HomeIPL 2026ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർത്തു; ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ...

ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർത്തു; ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി വൈഭവ് സൂര്യവംശി | Vaibhav Sooryavanshi most sixes IPL 2026

ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL 2026) പുതിയ ചരിത്രമെഴുതി രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ കൗമാരതാരം വൈഭവ് സൂര്യവംശി (Vaibhav Sooryavanshi most sixes IPL 2026). ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ബാറ്ററെന്ന എക്കാലത്തെയും വലിയ റെക്കോർഡാണ് വൈഭവ് സ്വന്തം പേരിൽ കുറിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ആവേശകരമായ എലിമിനേറ്റർ മത്സരത്തിലാണ് ഈ അപൂർവ്വ നേട്ടം താരം സ്വന്തമാക്കിയത്.

ഹൈദരാബാദിനെതിരായ നിർണ്ണായക മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് 53 സിക്‌സറുകളായിരുന്നു വൈഭവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ 29 പന്തിൽ 97 റൺസുമായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച വൈഭവ് 12 പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. ഇതോടെ ഈ സീസണിലെ താരത്തിന്റെ ആകെ സിക്സറുകളുടെ എണ്ണം 65 ആയി ഉയർന്നു. ഐപിഎൽ ചരിത്രത്തിൽ മറ്റൊരു താരവും ഒരു സീസണിൽ ഇത്രയധികം സിക്സറുകൾ നേടിയിട്ടില്ല. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ 14 വർഷം പഴക്കമുള്ള റെക്കോർഡാണ് ഈ പതിനഞ്ചുകാരൻ തകർത്തത്.

2012-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ക്രിസ് ഗെയിൽ നേടിയ 59 സിക്‌സറുകളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇതാണ് കൗമാര വിസ്മയം ഇക്കുറി മറികടന്നത്. 2019-ൽ 52 സിക്‌സറുകൾ നേടിയ മുൻ കൊൽക്കത്ത താരം ആന്ദ്രെ റസ്സലാണ് പട്ടികയിൽ മൂന്നാമതുള്ളത്. നേരത്തെ തന്നെ ഒരു ഐപിഎൽ സീസണിൽ അമ്പതിലധികം സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും വൈഭവ് സ്വന്തമാക്കിയിരുന്നു. കൂടാതെ, ഒരു സീസണിൽ 600 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ വൈഭവിന് സ്വന്തമായി.

Story Summary: Rajasthan Royals’ 15-year-old opener Vaibhav Sooryavanshi scripted history during the IPL 2026 Eliminator against SRH by breaking Chris Gayle’s 14-year-old record for the most sixes in a single IPL season. Smashing 12 sixes in his 97-run knock, he brought his season total to 65 sixes.

WhatsApp Channel Banner

Latest updates

നഴ്‌സറി വിദ്യാർത്ഥിയുടെ രഹസ്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളിച്ചു: അധ്യാപികയ്ക്കും...

വാരണാസി: ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് മൂത്രമൊഴിച്ച അഞ്ചുവയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയുടെ രഹസ്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളിച്ചതായി പരാതി. ഉത്തർപ്രദേശിലെ വാരണാസി പാണ്ഡേപൂർ പ്രദേശത്തെ സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം...

‘രാജ്യത്തെ പരീക്ഷകൾ സംരക്ഷിക്കുന്നതിൽ BJP പരാജയപ്പെട്ടെന്നതിൻ്റെ തെളിവാണ് ഈ...

ന്യൂഡൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് (TMC). തൃണമൂൽ കോൺഗ്രസ് ബില്ലിനെയും അതിലെ ഭേദഗതികളെയും പിന്തുണയ്ക്കുന്നതായി ടി.എം.സി എം.പി അഭിഷേക് ബാനർജി ലോക്‌സഭയെ അറിയിച്ചു. സഭയിൽ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങൾ...

‘മാധവ് എനിക്ക് സഹോദരനെപ്പോലെ; അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്,...

കൊച്ചി: 'അങ്കം അട്ടഹാസം' സിനിമയെ ചുറ്റിപ്പറ്റി യൂട്യൂബർ അശ്വന്ത് കോക്കും നിർമാതാവ് അനിൽകുമാറും തമ്മിൽ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. മാധവ് സുരേഷിനും അശ്വന്ത് കോക്കിനും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അശ്വന്ത്...

‘ക്ഷേത്ര സംഭാവനകൾ സംരക്ഷിക്കാൻ കഴിയാത്തവരാണോ പരീക്ഷാ ചോർച്ച തടയുന്നത്?:...

ന്യൂഡൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടക്കുന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തട്ടിപ്പ് വിവാദവും വിദ്യാർത്ഥി പ്രക്ഷോഭത്തിന്...

കോമൺവെൽത്ത് ഗെയിംസ്: ആറാം ദിനത്തിൽ ഇന്ത്യക്ക് കൂടുതൽ മെഡൽ...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026-ന്റെ ആറാം ദിനത്തിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യൻ സംഘം ഒരുങ്ങുന്നു. ബോക്സിങ്, അത്‌ലറ്റിക്സ്, നീന്തൽ, ഭാരോദ്വഹനം എന്നിവയിൽ ഇന്ത്യക്ക് ഇന്ന് മികച്ച പ്രതീക്ഷകളാണുള്ളത് (CWG 2026 India)....

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...