HomeIPL 2026IPLൽ ഇന്ന് രാജസ്ഥാൻ - ചെന്നൈ പോരാട്ടം: പഴയ ടീമിനെതിരെ സഞ്ജുവും...

IPLൽ ഇന്ന് രാജസ്ഥാൻ – ചെന്നൈ പോരാട്ടം: പഴയ ടീമിനെതിരെ സഞ്ജുവും ജഡേജയും നേർക്കുനേർ | IPL

ഗുവാഹത്തി: ഐപിഎൽ ആവേശത്തിലേക്ക് ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും. ഗുവാഹത്തിയിലെ ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വികാരനിർഭരമായ നിമിഷങ്ങൾക്കാകും ആരാധകർ സാക്ഷ്യം വഹിക്കുക. 11 വർഷം രാജസ്ഥാനൊപ്പം തങ്ങുകയും 5 വർഷം ടീമിനെ നയിക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസൺ ഇന്ന് ചെന്നൈ ജേഴ്‌സിയിൽ തന്റെ പഴയ ടീമിനെതിരെ ബാറ്റിങ്ങിനിറങ്ങും. അതുപോലെ ചെന്നൈയുടെ വിശ്വസ്തനായിരുന്ന രവീന്ദ്ര ജഡേജ ഇത്തവണ രാജസ്ഥാൻ നിരയിലാണ്.(Rajasthan vs Chennai clash today in IPL, Sanju Samson against his former team)

ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിലാണ് ചെന്നൈ ആറാം കിരീടം ലക്ഷ്യമിടുന്നത്. സഞ്ജു തന്നെയാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം സഞ്ജു ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. നൂർ അഹമ്മദ്, അകീൽ ഹുസൈൻ എന്നീ സ്പിന്നർമാരും ജയ്മി ഓവർട്ടൺ, മാറ്റ് ഹെന്റി എന്നീ പേസർമാരുമാണ് ചെന്നൈയുടെ പ്രധാന ആയുധങ്ങൾ. പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നിവരിലൊരാൾ ഇന്ന് ചെന്നൈക്കായി അരങ്ങേറിയേക്കും.

പുതിയ ക്യാപ്റ്റൻ റിയാൻ പരാഗിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങുന്നത്. ടീമിലെ പ്രധാന ആകർഷണം പതിനഞ്ചുകാരനായ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയാണ്. വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും ചേർന്നുള്ള വെടിക്കെട്ട് ഓപ്പണിങ് സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. രവീന്ദ്ര ജഡേജയുടെ സാന്നിധ്യം രാജസ്ഥാൻ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരും.

WhatsApp Channel Banner

Latest updates

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

3 ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന്...

തിരുവനന്തപുരം: തെക്കൻ കർണാടക, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5 മുതൽ...

പ്രിയദർശിനി ബസിലെ മാല മോഷണം: തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാർ...

കൊല്ലം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ പതിവ് മാല മോഷണക്കാരിയായ തമിഴ്‌നാട് സ്വദേശിനി നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായി. തിരുനെൽവേലി മുക്കടൽ സ്വദേശിനി മഞ്ജുളയെയാണ് (35) നാട്ടുകാർ പിടിച്ച് ചവറ പോലീസിന് കൈമാറിയത്.(KSRTC...

PoKയിലെ അടിച്ചമർത്തൽ പുറത്തുകൊണ്ടുവന്നു: അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ വിലക്ക്,...

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും തിരഞ്ഞെടുപ്പ് അട്ടിമറികളെയും കുറിച്ചുള്ള വാർത്തകൾ നൽകിയതിന് പിന്നാലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ'യ്ക്ക് പാകിസ്ഥാനിൽ വിലക്ക്. അൽ ജസീറയുടെ ഇംഗ്ലീഷ്...

‘വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ബലപ്രയോഗം അരുത്, സംയമനം പാലിക്കണം’:...

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അധികാരികൾ സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ഏതൊരു അക്രമാസക്തമായ നടപടിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവർ എന്തിനാണ് സമരം...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...