HomeKeralaപാണക്കാട് സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ...

പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ | Abusive post

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. അങ്ങാടിപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Abusive post against Panakkad Sayyid Sadiq Ali Shihab Thangal, Accused arrested)

സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി നീങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 31-ന് പാണക്കാട് കുടുംബത്തിന്റെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തിയ പ്രതി, തങ്ങളുടേതെന്ന പേരിൽ ചില വ്യാജ ചിത്രങ്ങൾ കാണിച്ചു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 15 കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. വിവരം പുറത്തുപറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

പണം നൽകാൻ കുടുംബം തയ്യാറാകാത്തതിനെത്തുടർന്ന്, വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് അതിലൂടെ തങ്ങൾക്കെതിരെ മോശമായ പരാമർശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൂടുതൽ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Clickable Info Box