ജയ്പൂർ: ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയോട് പ്രകോപനപരമായി പെരുമാറിയതിന് ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസണ് ശിക്ഷ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും ഔദ്യോഗിക താക്കീതും നൽകി.(Kyle Jamieson Punished For Fiery Send Off To Vaibhav Sooryavanshi)
An in-swinging yorker 😲🔥
🎥 Kyle Jamieson gets Vaibhav Sooryavanshi early 👊
Wait for the celebration 👀
Updates ▶️ https://t.co/6OOjzHtZiD#TATAIPL | #KhelBindaas | #RRvDC | @DelhiCapitals pic.twitter.com/6vxJ5ahlb3
— IndianPremierLeague (@IPL) May 1, 2026
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരമുള്ള ലെവൽ 1 കുറ്റമാണ് ജാമിസൺ ചെയ്തതായി കണ്ടെത്തിയത്. മറ്റൊരു കളിക്കാരനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നതിനെതിരെയുള്ളതാണ് ഈ നിയമം. രാജസ്ഥാൻ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ജാമിസൺ താരത്തിന് നേരെ പ്രകോപനപരമായ രീതിയിൽ ആക്രോശിച്ചുകൊണ്ട് അടുക്കുകയായിരുന്നു.
ഇത് ബാറ്ററിൽ നിന്ന് വലിയ പ്രതികരണത്തിന് കാരണമായേക്കാവുന്ന നീക്കമാണെന്ന് മാച്ച് റഫറി വിലയിരുത്തി. ജാമിസൺ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി രാജീവ് സേത്ത് വിധിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് സീസണിലെ നാലാം വിജയം സ്വന്തമാക്കി.

