HomeHealth & Beautyപ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതവണ്ണവും പ്രമേഹവും നിങ്ങളെ തേടിയെത്തും | Importance...

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതവണ്ണവും പ്രമേഹവും നിങ്ങളെ തേടിയെത്തും | Importance of Morning Meal

ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ് (Importance of Morning Meal). പ്രഭാത ഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു. ക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്. പ്രഭാതഭക്ഷണത്തിന്‍റെ അഭാവം വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ ആ ദിവസത്തിന്‍റെ ബാക്കിയുള്ള സമയങ്ങളില്‍ അമിതമായി കഴിക്കാന്‍ ഇടയാക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കാതെ കഴിക്കണമെന്നത് പ്രധാനമാണ്. എന്നാല്‍ എപ്പോള്‍ കഴിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും അത്ര ധാരണയില്ല. ഓഫീസിലേക്കും സ്കൂളിലേക്കുമൊക്കെ ഇറങ്ങുന്നതിന് മുന്‍പ് ഒരു എട്ടിനും ഒന്‍പതിനും ഇടയിലാണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും പ്രഭാതഭക്ഷണം കഴിക്കുന്നത്. പ്രഭാത ഭക്ഷണം കഴിക്കാന്‍ ഏറ്റവും മികച്ച സമയം രാവിലെ 11 മണിയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. രാവിലെ ഉണര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തോടെ ഇരിക്കാനും അമിതഭാരം കുറയ്ക്കാനും നല്ലതെന്നാണ് പറയുന്നത്. അതുപോലെ, ഭക്ഷണം ചവച്ചരച്ച് വളരെ പതിയെ കഴിക്കണം. മറ്റ് ജോലികള്‍ക്കിടയില്‍ അതിവേഗത്തിൽ ചടങ്ങ് പോലെ കഴിച്ച് തീര്‍ക്കരുത്.

പ്രഭാത ഭക്ഷണത്തിനുള്ള സമയം 11 മണിയായി നിശ്ചയിക്കുന്നത്, അത്താഴം കഴിച്ച് കഴിഞ്ഞ് 14 മണിക്കൂറെങ്കിലും വിശന്നിരിക്കുന്നത് ചയാപചയം മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. അതായത് രാത്രി ഏഴിന് അത്താഴം കഴിക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം രാവിലെ ഒന്‍പതിനാകാം. എന്നാല്‍ നിലവിലെ ജീവിതശൈലി വൈകി അത്താഴം കഴിക്കുക എന്ന ശീലത്തിലേക്ക് പലരെയും എത്തിച്ചിരിക്കുന്നു.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....