HomeHealth & Beautyഅറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍ | Health Benefits of...

അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍ | Health Benefits of Raisins

ഉണക്കമുന്തിരി പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂടുവാൻ ഉപയോഗിക്കുന്നതാണെന്നാണ് നമുക്കറിയുക. കറുത്ത നിറത്തിലും ഇളം മഞ്ഞ നിറത്തിലും ഉണക്കമുന്തിരി ലഭ്യമാണ്. (Health Benefits of Raisins)

ചെറിയ കുട്ടികൾക്കും മറ്റും രക്തമുണ്ടാകാൻ പറ്റിയ മാർഗ്ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്. ഇതല്ലാതെ പല ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിയ്ക്ക് ഉണ്ട്.

ഉണക്കമുന്തിരിയിൽ വൈറ്റമിന് ബി കോംപ്ലക്സ്, കോപ്പർ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വർദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. ഉണക്കമുന്തിരിയുടെ ഗുണങ്ങളെക്കുറിച്ച് അറിയേണ്ടേ,
പല്ലുകളിൽ കേടുണ്ടാകുന്നതു തടയുന്നു.

ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയില് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളില് കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു.

മലബന്ധം

മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി. ഇതില് ധാരാളം നാരുകള് അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.

അനീമിയ

അയേണ്, വൈറ്റമിന് ബി കോംപ്ലക്സ്, ധാതുക്കള് എന്നിവ ധാരാളം ഉണക്കമുന്തിരിയില് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയുള്ളവര്ക്കു പറ്റിയ ഒരു ഭക്ഷ്യവസ്തു തന്നെയാണ്.

ക്യാൻസർ

ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില് ട്യൂമര് കോശങ്ങള് വളരുന്നതു തടയും. കുടലിനെ ബാധിയ്ക്കുന്ന ക്യാൻസർ തടയാനുള്ള നല്ലൊരു വഴിയാണിത്.

കണ്ണുകളുടെ ആരോഗ്യത്തിന്

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കാനും സഹായിക്കുന്നു.

കാല്സ്യം

ധാരാളം കാല്സ്യം ഉണക്കമുന്തിരിയില് അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ശരിയായ വളര്ച്ചയ്ക്കു സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ കുട്ടികള്ക്കു നല്കാവുന്ന മികച്ചൊരു ഭക്ഷ്യവസ്തുവാണിത്. ഇതുപോലെ സ്ത്രീകളിലെ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള് തടയാനും ഇത് സഹായിക്കും.

ഉദ്ധാരണപ്രശ്നങ്ങൾ

പുരുഷന്മാരിലെ ഉദ്ധാരണ പ്രശനങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരിയെന്നു പറയാം. ഇതില് ആര്ജിനൈന് എന്നൊരു അമിനോആസിഡുണ്ട്. ഇത് ഉദ്ധാരണപ്രശ്നങ്ങള് തടയാന് സഹായിക്കും.

അണുബാധ

ഇതിലെ പോളിഫിനോളിക് ഫൈറ്റോന്യൂട്രിയന്റുകള് അണുബാധയുണ്ടാകുന്നതു തടയുന്നു.

ടോക്സിനുകളെ പുറന്തള്ളാന്

നാരുകളുള്ളതു കൊണ്ടു തന്നെ വയറിലെ ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ഭാഗം വൃത്തിയാക്കാന് ഉണക്കമുന്തിരിയ്ക്കു കഴിയും. ഇത് വയറ്റിലെ ടോക്സിനുകളെ പുറന്തള്ളാന് സഹായിക്കും.

ഊര്ജം

ശരീരത്തിന് ഊര്ജം ലഭ്യമാക്കാനുള്ള നല്ലൊരു മാര്ഗമാണ് ഉണക്കമുന്തിരി കഴിയ്ക്കുന്നത്. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്ജമായി രൂപാന്തരപ്പെടുന്നു.

ഗ്യാസ്

ഉണക്കമുന്തിരിയില് അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം ്എന്നിവ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള് ഒഴിവാക്കാനും സഹായിക്കും.

ശരീരഭാരം

ആരോഗ്യകരമായി ശരീരഭാരം വര്ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ച് ബോഡിബില്ഡിംഗിനു ശ്രമിയ്ക്കുന്നവര്ക്ക്.

ബുദ്ധിശക്തി

ബുദ്ധിശക്തി വർധിപ്പിക്കുന്നതിനും ഉണക്കമുന്തിരി നല്ലതു തന്നെ. ഇത് തലച്ചോറിന്റെ പ്രവര്ത്തനം നല്ല രീതിയില് നടക്കുന്നതിനു സഹായിക്കും.

ഹൃദയാരോഗ്യത്തിനും
ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്കുന്നത്.

ഗർഭിണികൾ

ഗര്ഭിണികള് ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഗര്ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സഹായിക്കും.

കുട്ടികൾക്ക്

കുട്ടികള്ക്ക് ഉണക്കമുന്തിരിയിട്ട് പിഴിഞ്ഞ വെള്ളം കൊടുക്കുന്നത് ആരോഗ്യത്തിനു ബുദ്ധിയ്ക്കും നല്ലതാണ്.

WhatsApp Channel Banner

Latest updates

ലോകത്തിലെ ഏറ്റവും വലിയ ജെൻ സി ജനസംഖ്യ ഇന്ത്യയിൽ;...

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജെൻ സി ജനസംഖ്യ ഇന്ത്യയിലാണെങ്കിലും, യുവ വോട്ടർമാരുടെ അനുപാതത്തിൽ രാജ്യം ഒന്നാം സ്ഥാനത്തല്ലെന്ന് പുതിയ ജനസംഖ്യാപരമായ കണക്കുകൾ വ്യക്തമാക്കുന്നു (India Largest Gen Z Population). 2029-ലെ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് 160 രൂപ...

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപ എന്ന നിലയിലാണ് നിലവിലെ...

ബങ്കിപ്പൂരിലെ പരാജയം BJPക്ക് താങ്ങാവുന്നതിലുമപ്പുറം: പാർട്ടി കോട്ട തകർത്ത്...

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ വൻ അട്ടിമറി സൃഷ്ടിച്ച് ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടിക്ക് ഉജ്ജ്വല വിജയം. 1995 മുതൽ ബി.ജെ.പിയുടെ കുത്തക മണ്ഡലമായിരുന്ന ബങ്കിപ്പൂർ പിടിച്ചെടുത്താണ് ജൻ...

ത്രിഷയെ പരാമർശിച്ച ഉദയനിധിയുടെ പ്രസംഗം ‘അശ്ലീലവും സ്ത്രീയെ വസ്തുവൽക്കരിക്കുന്നതും’;...

ചെന്നൈ: നടി ത്രിഷയെ പരാമർശിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ഇരട്ട അർഥപ്രയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ദേശീയ വനിതാ കമ്മിഷനെ സമീപിച്ചു (Udhayanidhi...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: റോഡുകളിൽ വെള്ളം കയറി, 5...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കെ.എസ്.ഇ.ബിക്ക് കീഴിലുള്ള അഞ്ച് പ്രധാന അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂരിലെ പെരിങ്ങൽക്കൂത്ത്, കോഴിക്കോട്ടെ കുറ്റ്യാടി എന്നീ ഡാമുകളിലാണ്...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...