HomeThe Adventure Atlasസമുദ്രത്തിനടിയിൽ മറഞ്ഞ എട്ടാമത്തെ ഭൂഖണ്ഡം; ശാസ്ത്രലോകത്തെ ഞെട്ടിച്ച സീലാൻഡിയയുടെ രഹസ്യം |...

സമുദ്രത്തിനടിയിൽ മറഞ്ഞ എട്ടാമത്തെ ഭൂഖണ്ഡം; ശാസ്ത്രലോകത്തെ ഞെട്ടിച്ച സീലാൻഡിയയുടെ രഹസ്യം | Zealandia

ഭൂമിയിൽ എത്ര ഭൂഖണ്ഡങ്ങൾ ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഏഴാണ്. നൂറ്റാണ്ടുകളായി, ലോകത്തിലെ ഭൂഖണ്ഡങ്ങൾ (Continents) നിർവ്വചിക്കപ്പെട്ടിട്ടുള്ളത്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അൻ്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിങ്ങനെയാണ്. ഭൂഖണ്ഡങ്ങൾ മൊത്തത്തിൽ ഏഴു തന്നെയാണോ അതോ ഇനി ഭൂമിയുടെ ഏതെങ്കിലും ഒരറ്റത്ത് മറ്റൊരു ഭൂഖണ്ഡം ഉണ്ടോ? ഉണ്ടെങ്കിലോ. പ്രത്യക്ഷത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒളിഞ്ഞു കിടക്കുന്ന ഒരു ഭൂഖണ്ഡം ഉണ്ടെന്ന് തന്നെ പറയുവാൻ സാധിക്കും. മറഞ്ഞിരിക്കുന്ന ഒരു ഭൂപ്രദേശം സമുദ്രത്തിൻ്റെ ഉപരിതലത്തിനടിയിൽ വലിയതോതിൽ മുങ്ങിക്കിടക്കുന്ന ഒന്നുണ്ടെങ്കിൽ അത് എട്ടാമത്തെ ഭൂഖണ്ഡമാകുമോ? 2017- ലാണ് മനുഷ്യ ലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത പുറത്തു വരുന്നത് പസഫിക് സമുദ്രത്തിന്റെ ദക്ഷിണ ഭാഗത്തായി സമുദ്രത്തിന്റെ അടിയിൽ സീലാൻഡിയ (Zealandia) എന്നൊരു വൻകരയുണ്ട്. വർഷങ്ങളായി നമ്മൾ പഠിച്ചതിനും പഠിപ്പിച്ചതിനും നേരെ വിപരീതമായിരുന്നു ശാസ്ത്ര ലോകത്തിന്റെ ഈ വെളിപ്പെടുത്തൽ.

ഓസ്ട്രേലിയയുടെ കിഴക്കു ഭാഗത്തായാണ് സീലാൻഡിയ സ്ഥിതിചെയ്യുന്നത്. ഓസ്ട്രേലിയയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത് എങ്കിലും സീലാൻഡിയ ഓസ്ട്രേലിയയുടെ ഭാഗമല്ല. കേട്ടോ ട്രഫ എന്ന സമുദ്ര കിടങ്ങ് സീലാൻഡിയയെ ഓസ്ട്രേലിയയിൽ നിന്നും വേർപ്പെടുത്തുന്നു. ഏകദേശം അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആകെയുള്ള വലിപ്പം. ഇന്ത്യയുടെ ഏതാണ്ട് വലിപ്പമുള്ള ഒരു വലിയ ഭൂപ്രദേശമാണ് സീലാൻഡിയ. അതായത് ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനേക്കാൾ വലിപ്പം കൂടുതലാണ് ഈ ചെറു ഭൂഖണ്ഡത്തിന്.
ഭൂമിയുടെ ഉപരിതലം രണ്ടായി തരം തിരിച്ചിട്ടുണ്ട്, ഓഷ്യാനിക് ക്രസ്റ്റ്, കോണ്ടിനെന്റൽ ക്രസ്റ്റ് എന്നിങ്ങനെ. കോണ്ടിനെന്റൽ ക്രസ്റ്റ് ഭൂമിയുടെ അതായത് കരയുടെ ഭാഗമായിരിക്കും, ഓഷ്യാനിക് ക്രസ്റ്റ് സമുദ്രത്തിന്റെയും. സീലാൻഡിയ സമുദ്രത്തിനടിയിലാണ് എങ്കിൽ പോലും ഇത് കോണ്ടിനെന്റൽ ക്രസ്റ്റിന്റെ ഭാഗമാണ്.

മിക്ക സമുദ്ര മേഖലകളിൽ നിന്നും സീലാൻഡിയയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ വ്യത്യസ്തമാണ്, കൂടാതെ സീലാൻഡിയയുടെ ഭൂപ്രദേശം ഓസ്ട്രേലിയയിൽ നിന്ന് സമുദ്രത്തിന്റെ ആഴത്തിലുള്ള കിടങ്ങിലൂടെ വേർതിരിക്കപ്പെടുന്നതു കൊണ്ട് തന്നെ സീലാൻഡിയയെ വെറുമൊരു ദ്വീപ് ശൃംഖലയായോ ദ്വീപസമൂഹമായോ മാത്രം കണക്കാക്കുവൻ സാധിക്കുന്നതല്ല.
94% സമുദ്രത്തിലും ബാക്കി 6% ഒരു മലപോലെ തന്നെ സമുദ്ര ഉപരിതലത്തിലും. ന്യൂസിലൻഡും ന്യൂ കാലിഡോണിയയും സമുദ്രനിരപ്പിൽ നിന്ന് ദൃശ്യമാകുന്ന സീലാൻഡിയയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണ്.

സമുദ്രത്തിൽ മുങ്ങിപ്പോയ സീലാൻഡിയ

നമുക്ക് അറിയാവുന്നതു പോലെ, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഭൂമിയുടെ ഭൂഖണ്ഡങ്ങൾ ഇന്ന് നാം കാണുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ലോറേഷ്യ, ഗോണ്ട്വാന ഇങ്ങനെ രണ്ടു ഭൂഖണ്ഡങ്ങൾ. ഏകദേശം 85 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, സീലാൻഡിയ സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയിൽ നിന്ന് വേർപെടുവാൻ തുടങ്ങി, തുടർന്ന് സീലാൻഡിയയുടെ ഭൂരിഭാഗം കര പ്രദേശവും ടെക്റ്റോണിക് ഷിഫ്റ്റുകൾ കാരണം സമുദ്രത്തിനടിയിൽ മുങ്ങുകയായിരുന്നു. ഗോണ്ട്വാനയിൽ നിന്നും മറ്റു പല വൻകരകളും വേർപ്പെട്ടുപോയിരുന്നു. എങ്കിലും,വലിപ്പം വളരെ കുറഞ്ഞ സീലാൻഡിയ സമുദ്രത്തിനടിയിൽ മുങ്ങി പോവുകയായിരുന്നു.

പസഫിക് സമുദ്രത്തിലും അതിന്റെ അടിത്തട്ടിലും ഗവേഷകർ നടത്തിയ വിവിധ പഠനങ്ങളോടെയാണ്, സമുദ്രത്തിന് അടിയിൽ ഒളിഞ്ഞിരിക്കുന്ന പുതിയ ഭൂഖണ്ഡത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുവാൻ തുടങ്ങുന്നത്. 2017- ൽ ടെക്ടോണിക്സ് എന്ന ജേർണലിൽ ഭൂമിശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സീലാൻഡിയയെ എട്ടാമത്തെ ഭൂഖണ്ഡമായി വർഗ്ഗീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഒരു ഭൂപ്രദേശത്തെ ഭൂഖണ്ഡമായി കണക്കാക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ സീലാൻഡിയയെ ഒരു ഭൂഖണ്ഡമായി കണക്കാക്കുവാൻ സാധിക്കുന്നതാണ്. വലിപ്പത്തിന്റെ കാര്യത്തിലാണ് എങ്കിൽ, ഒരു ഭൂഖണ്ഡമായി ഒരു പ്രദേശത്തെ കണക്കാക്കാൻ ആ പ്രദേശത്തിന് എത്ര വലിപ്പം വേണം എന്ന മാനദണ്ഡം ഒന്നും തന്നെ ഇല്ല. സീലാൻഡിയയാകട്ടെ ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്ട്രേലിയയിൽ നിന്നും ചെറുതും, എന്നാൽ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലന്റിൽ നിന്നും വലിപ്പം കൂടിയതുമാണ്. പക്ഷെ സമുദ്രത്തിൽ തന്നെ മുങ്ങി കിടക്കുന്നതു കൊണ്ട് എങ്ങനെ ഇതിനെ ഭൂഖണ്ഡമായി കണക്കാക്കുമെന്ന് ചോദ്യങ്ങളും ഉയരുന്നുണ്ട്.

സീലാൻഡിയയെ കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആയിരുന്നില്ല ആദ്യ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്. ശാസ്ത്രം അത്ര കണ്ട് പുരോഗമിക്കാത്ത കാലത്തു തന്നെ സമുദ്രത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഭൂഖണ്ഡത്തെ കുറിച്ച് വ്യക്തമാക്കിയ ഒരു ഡച്ച് പരിവേക്ഷകൻ ഉണ്ടായിരുന്നു. 1642-ൽ ഡച്ച് പരിവേക്ഷകനായിരുന്ന ആബേൽ ടാസ്മാന് സമുദ്രത്തിന്റെ അടിയിൽ മറ്റൊരു എട്ടാം ഭൂഖണ്ഡം ഉണ്ടെന്നു ആശയം പ്രകടിപ്പിച്ചിരുന്നു. ആ മറഞ്ഞിരിക്കുന്നത് സീലാൻഡിയയാണ് എന്ന് ആബേലിന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. സമുദ്രത്തിനടിയിലെ ആ ഭൂഖണ്ഡത്തിന് ‘വലിയ തെക്കൻ ഭൂഖണ്ഡം’ എന്ന വിശേഷണവും നൽകി. ആബേലിന്റെ ആശയത്തെ പിന്തുടർന്ന് കൊണ്ട് നിരവധി ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ സീലാൻഡിയയെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിരുന്നു.
1995-ൽ ഭൗമശാസ്ത്രജ്ഞനായ ബ്രൂസ് ലുയെൻഡിക് ആണ് “സീലാൻഡിയ” എന്ന പേര് ആദ്യമായി നിർദ്ദേശിച്ചത്. പതിയെ ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം തന്നെ സീലാൻഡിയയെ കുറിച്ചുള്ള പഠനങ്ങളും വർധിച്ചു.

ശാസ്ത്രത്തിനും മനുഷ്യനും അപ്പുറമാണ് ഭൂമി എന്നതിന്റെ വലിയൊരു ഉദാഹരണം തന്നെയാണ് സീലാൻഡിയ. സീലാൻഡിയയുടെ നിഗൂഢമായ അജ്ഞാത വാസം നമ്മുക്ക് മുന്നിൽ തുറന്നതു പോലെ, ബാക്കി രഹസ്യങ്ങളും വയ്കാതെ തന്നെ ചുരുളഴിയുമായിരിക്കാം. സീലാൻഡിയ ഒരു ദിവസം ഔദ്യോഗികമായി എട്ടാം ഭൂഖണ്ഡമായി അംഗീകരിക്കപ്പെട്ടേക്കാം.

Summary

Zealandia is a massive, mostly submerged continental landmass in the South Pacific that was officially recognized as Earth’s eighth continent in 2017. Although 94% of it lies underwater, its visible portions include New Zealand and New Caledonia, which sit atop a distinct crust separated from the ancient supercontinent Gondwana.

 

WhatsApp Channel Banner

Latest updates

ട്രംപിൻ്റെ യുദ്ധഭീഷണികൾ തള്ളി ഇറാനിയൻ ജനത: അനിശ്ചിതത്വങ്ങൾക്കിടയിലും ദൈനംദിന...

ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിനംപ്രതി നടത്തുന്ന യുദ്ധഭീഷണികളും പ്രസ്താവനകളും ഇറാനിലെ സാധാരണ ജനങ്ങളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നില്ലെന്ന് റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന യുദ്ധസാഹചര്യങ്ങൾ ആറുമാസത്തോട് അടുക്കുമ്പോൾ, നിരന്തരമുള്ള വാർത്തകളിൽ നിന്നും ട്രംപിന്റെ...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട്...

വെനസ്വേല ഭൂകമ്പ ദുരന്തം: മരണസംഖ്യ 6,125 ആയി ഉയർന്നു;...

കരാക്കസ്: വെനസ്വേലയിൽ ജൂണിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 6,125 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു. രാജ്യത്തെ ദേശീയ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്....

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിൻ്റെ ഔദാര്യമോ ഭിക്ഷയോ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നിലപാട്...

E20 പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; അരവിന്ദ് കെജ്രിവാളിനെ...

ന്യൂഡൽഹി: എഥനോൾ കലർന്ന E20 പെട്രോളിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുള്ള ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നീക്കം ഡൽഹി പൊലീസ് തടഞ്ഞു (Arvind...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...