HomeFeaturedThe Dark Sideഅർദ്ധനഗ്നനായി ശവശരീരം, മാറിടം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ, കണ്ണുകൾ ചുഴന്നെടുത്തു; പന്ത്രണ്ടാം...

അർദ്ധനഗ്നനായി ശവശരീരം, മാറിടം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ, കണ്ണുകൾ ചുഴന്നെടുത്തു; പന്ത്രണ്ടാം വയസ്സിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഷാൻഡ ഷെയററയുടെ കൊലപാതകം | Murder of Shanda Sharer

1992, ജനുവരി 11 ശനിയാഴ്ച രാവിലെ, ഇൻഡ്യാനയിലെ കാനാൻ നിവാസിയായ ഡോൺ ഫോളിയും സഹോദരൻ റാൽഫും അടുത്തുള്ള ജെഫേഴ്സൺ കൗണ്ടിയിലെ വനപ്രദേശത്ത് കൂടി നടന്നു നിങ്ങുകയിരുന്നു. പെട്ടന്നാണ് അവരുടെ കണ്ണിൽ ഒരു വസ്തു തടയുന്നത്. തരിശുഭൂമിയിൽ ഒരു വിചിത്രമായ വസ്തു കത്തി പുകയുന്നു. ആദ്യ കാഴ്ച്ചയിൽ അതൊരു ബൊമ്മയാകാം എന്നാണ് അവർ കരുതിയത്. എന്നാൽ കത്തിക്കരിഞ്ഞ വസ്തുവിൽ നിന്നും മനുഷ്യ മാംസത്തിന്റെ ഗന്ധം വമിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെടുന്നു, അതോടെ അവർ ആ വസ്തുവിന്റെ അടുത്തേക്ക് ചെന്ന് നോക്കുന്നു. ആ വസ്തു ഒരു പാവയല്ല, മറിച്ച് ഒരു മനുഷ്യശരീരത്തിന്റെ കത്തി കരിഞ്ഞ അവശിഷ്ടമായിരുന്നു. (Murder of Shanda Sharer)

അർദ്ധനഗ്നനായി ശവശരീരം, അര മുതൽ മുകളിലേക്ക് വ്യാപകമായി പൊള്ളലേറ്റ് നിലയിലായിരുന്നു ആ ശരീരം. കാലുകൾ രണ്ടുവശത്തായി വിടർത്തി വച്ച നിലയിൽ. കൈകൾ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് നീട്ടിവച്ചിരിക്കുന്നു. ആദ്യനോട്ടത്തിൽ അതൊരു സ്ത്രീ ശരീരമാണ് എന്ന് തോന്നിയെങ്കിലും മാറിടം പൂർണമായും കത്തികരിഞ്ഞ് നിലയിലായിരുന്നു. തീർത്തും വികൃതമാക്കപ്പെട്ട ആ ശവശരീരത്തിന്റെ കണ്ണുകൾ ചുഴന്നെടുത്തിരിക്കുന്നു, വായ വലിച്ചു കിറിയിരിക്കുന്നു, പല്ലുകൾ നാക്കിൽ കടിച്ചമർത്തിയ നിലയിലും. ശവശരീരം കണ്ട അകെ ഭയന്ന യുവാക്കൾ വിവരം പോലീസിനെ അറിയിക്കുന്നു.പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. ശവശരീരം കണ്ടുകിട്ടിയ അതെ സ്ഥലത്ത് നിന്ന് തന്നെ ഒരു പെപ്സി കുപ്പി പോലീസിന് ലഭിക്കുന്നു. കുപ്പികുളിൽ നിന്നും പെട്രോളിന്റെ അംശം കണ്ടെത്തി.

തുടർന്ന് പോസ്റ്റ്മോർട്ടും റിപ്പോർട്ടിൽ ആ ശവശരീരം ഒരു പെൺകുട്ടിയുടേതാണ് എന്ന് തെളിയുന്നു. പെൺകുട്ടി നിരവധി ശാരീരിക പീഡനങ്ങൾക് ഇരയായിട്ടുണ്ട്. എന്നാൽ പെൺകുട്ടിയെ ജീവനോടെയാണ് എരിച്ചു കൊന്നത് എന്ന് ഞെട്ടിപ്പിക്കുന്ന വസ്തുത കൂടെ പുറത്തുവരുന്നു. പെൺകുട്ടി ആരാണ് എന്ന ചോദ്യമായിരുന്നു അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളി. എന്നാൽ കൊല്ലപ്പെട്ടത് ആര് എന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ പ്രതിക്കളിൽ ഒരാൾ കിഴടങ്ങുന്നു.

അന്ന് രാത്രി, സമയം ഒൻപത് മണികഴിഞ്ഞിട്ടുണ്ടാകും, ഒരു അച്ഛനും അമ്മയും അവരുടെ പതിനഞ്ചു വയസ്സുകാരി മകൾ ടോണി ലോറൻസും (Toni Lawrence) ജെഫേഴ്സൺ കൗണ്ടിയിലെ പോലീസ് സ്റ്റേഷനിൽ എത്തുന്നു. ആ പെൺകുട്ടിയുടെ മുഖത്ത് ഭീതി തളം കെട്ടിക്കിടന്നു, അവൾ എന്തിനെയോ ഭയക്കുന്നത് പോലെ. ഒടുവിൽ അവൾ പോലീസിനെ ഞെട്ടിച്ചു കൊണ്ട് ഒരു കാര്യം പറയുന്നു ജെഫേഴ്സൺ കൗണ്ടിയിലെ കൊലപാതകതെ കുറിച്ച് തനിക്ക് അറിയാമെന്നും. കൊല്ലപ്പെട്ടതാരാണ്, കൊലപ്പെടുത്തിയത് ആരാണ് എന്ന വിവരങ്ങൾ പോലീസിന് കൈമാറി. എന്നാൽ അതൊരു സാക്ഷി മൊഴിയായിരുന്നില്ല മറിച്ച് ഒരു കുറ്റസമ്മതമായിരുന്നു.

ടോണി ലോറൻസ് പറഞ്ഞതനുസരിച്ച്, കഴിഞ്ഞ രാത്രി തന്റെ രണ്ട് സുഹൃത്തുക്കളായ ഹോപ്പ് റിപ്പി (15), ലോറി ടാക്കറ്റ് (17) എന്നിവരോടൊപ്പം ചെലവഴിച്ചു. മൂന്ന് പേരും ടാക്കറ്റിന്റെ കാറിൽ ന്യൂ അൽബാനിയിലേക്ക് പോയി, ടോണി മുമ്പ് കണ്ടിട്ടില്ലാത്ത ടാക്കറ്റിന്റെ സുഹൃത്തായ മെലിൻഡ ലവ്‌ലെസിസും (16) അവരോടൊപ്പം ഉണ്ടായിരുന്നു. മെലിൻഡയെ കൂട്ടിയ ശേഷം, അവർ മണിക്കൂറുകളോളം ഒരു ഹാർഡ്-കോർ പങ്ക് റോക്ക് ഷോയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചു. തിരിച്ചുവരവിൽ ലവ്‌ലെസ് ഷാൻഡ ഷെയററ എന്ന പെൺകുട്ടിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഷാൻഡ തന്റെ കാമുകിയെ തട്ടിയെടുക്കുവാൻ ശ്രമിക്കുകയാണെന്നും തനിക്ക് അവളെ കൊല്ലണമെന്നും പറഞ്ഞു. ഒടുവിൽ അവർ സംസാരിച്ചത് പോലെ തന്നെ ഷാൻഡ ഷെയറാറിനെ കൊലപ്പെടുത്തുന്നു.

ആരായിരുന്നു ഷാൻഡ ഷെയറർ

1979, ജൂൺ 6 ന്, അമേരിക്കയിലെ കെന്റക്കിയിലാണ് ഷാൻഡ ഷററിന്റെ ജനനം. സ്റ്റീഫൻ ഷെയററുടെയും ജാക്വിലിന്റെയും മകളായിരുന്നു ഷാൻഡ. ഷാൻഡയുടെ ചെറു പ്രായത്തിൽ തന്നെ അവളുടെ മാതാപിതാക്കൾ വേർപിരിയുന്നു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം, അവൾ അമ്മയോടൊപ്പം ലൂയിസ്‌വില്ലിലേക്ക് താമസം മാറി. അവിടെ, ഷെയറർ സെന്റ് പോൾ സ്കൂളിൽ അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിച്ചു. ലൂയിസ്‌വില്ലിൽ എത്തിയ ശേഷം അവളുടെ അമ്മ വീണ്ടും വിവാഹിതയായി. എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസുണ്ടായിരുന്നില്ല. അങ്ങനെ അവർ വിവാഹമോചനം നേടി. അതോടെ ലൂയിസ്‌വില്ലിലെ താമസം മതിയാക്കി ഷാൻഡയും അമ്മയും ഇന്ത്യാനയിലെ ന്യൂ അൽബാനിയിലേക്ക് താമസം മാറുന്നു. ശേഷം ഹാസൽവുഡ് മിഡിൽ സ്കൂളിൽ ചേർന്ന ഷാൻഡ ആ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയായ അമാൻഡ ഹേവറിനെ ( Amanda Heavrin) പരിചയപ്പെടുന്നു. തുടർന്ന് ഇരുവരും നല്ല സുഹൃത്തുക്കളാക്കുന്നു. എന്നാൽ ഷാൻഡയ്ക്ക് അറിയില്ലായിരുന്നു ഈ സുഹൃത്ത് ബന്ധത്തിന് അവളുടെ ജീവൻ കവരുവാനുള്ള പ്രഹര ശേഷിയുണ്ടെന്ന്.

ഷാൻഡയുടെ സുഹൃത്തായ അമാൻഡ ഹേവറിന്റെ മുൻകാമുകിയായിരുന്നു മെലിൻഡ ലവ്‌ലെസിസ്. അമാൻഡ ഹേവറും മെലിൻഡാ ലവ്‌ലെസിസും സ്വവർഗാനുരാഗികളായിരുന്നു. എന്നാൽ ഇരുവരുടെയും പ്രണയ ബന്ധം തീർത്തും പരാജയമായിരുന്നു. മെലിൻഡ പലപ്പോഴും ഒരു മനോരോഗിയേ പോലെയായിരുന്നു അമാൻഡയോട് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ ആ ബന്ധം അധിക കാലം നീണ്ടുപോയില്ല. ഇരുവരും തമ്മിൽ വേർപിരിഞ്ഞ കാലത്താണ് ഷാൻഡയും അമാൻഡയും തമ്മിൽ പരിചയപ്പെടുന്നത്. എന്നാൽ ഇത് മെലിൻഡയിൽ അസഹനീയമായ അസൂയയും ക്രോധവും അലയടിച്ചു. ഒരുപക്ഷെ തന്നിൽ നിന്നും അമാൻഡ അകലുവാൻ കാരണം ഷാൻഡയാണ് എന്ന് ചിന്ത മെലിൻഡയിൽ നിറഞ്ഞിരുന്നു. ദേഷ്യം അടക്കുവാൻ കഴിയാതെ മെലിൻഡ, അമണ്ടയുമായി സംസാരിക്കരുതെന്ന് മുന്നറിയിപ്പ് ഷാൻഡയ്ക്ക് നൽകിയിരുന്നു. എന്നാൽ അതൊന്നും ഷാൻഡ വിലയ്‌ക്കെടുത്തിരുന്നില്ല.

ഒരിക്കൽ ഷാൻഡയുടെ അമ്മയ്ക്ക് മകളുടെ മുറിയിൽ നിന്നും ഒരു കത്ത് ലഭിക്കുന്നു. അമാൻഡ ഷാൻഡയ്ക്ക് അയച്ച കത്തായിരുന്നു അത്. ആ കത്ത് സൗഹൃദ സംഭാഷണമായിരുന്നില്ല. കത്ത് വായിച്ച ഷാൻഡയുടെ അമ്മക്ക് ഒരു കാര്യം ബോധ്യമായി തന്റെ മകൾക്ക് അമാൻഡ ഒരു സുഹൃത്ത് മാത്രമായിരുന്നില്ല എന്ന്. അതോടെ ഷാൻഡയെ ആ സ്കൂളിൽ നിന്നും മാറ്റി മറ്റൊരിടത്ത് ചേർക്കുന്നു. പോകെ പോകെ ഇരുവരും തമ്മിൽ അകലുന്നു. പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരെ പോലെ ആയിത്തീരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അമാൻഡയും ഷാൻഡയും പഴയതു പോലെ ബന്ധം പുലർത്തിയിരുന്നില്ല, എങ്കിൽ പോലും മെലിൻഡയ്ക്ക് ഷാൻഡയോട് തിരുത്തൽ തീരാത്ത പകയായിരുന്നു. എങ്ങനെയെങ്കിലും ഷാൻഡയെ വക വരുത്തണം എന്ന ചിന്ത മാത്രമാണ് അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത്. എന്നാൽ തന്നെ കൊണ്ട് മാത്രം ഷാൻഡയെ കൊല്ലൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.

ഇരയെ കെണിയിലാക്കാൻ വേണ്ടി അവസരം തേടി നടന്ന മെലിൻഡയ്ക്ക് മുന്നിൽ തെളിഞ്ഞ വഴിയായിരുന്നു ലോറി ടാക്കറ്റ്. ലോറിയുടെ സുഹൃത്തുക്കളെയും കുട്ടപിടിച്ച ഷാൻഡയെ കൊലപ്പെടുത്തുവാൻ തിരുമാനിക്കുന്നു. ഇതിനായി ടാക്കിന്റെ സുഹൃത്തുക്കളായ ഹോപ്പ് റിപ്പിയെയും ടോണി ലോറൻസിനെയും കൂട്ടുപിടിക്കുന്നു. എന്നാൽ ഇവരോട് ഷാൻഡയെ താൻ കൊലപ്പെടുത്തുവാനാണ് പദ്ധതിയിടുന്നെത് പറയുന്നില്ല മറിച്ച് തന്റെ കാമുകിയെ തട്ടിയെടുത്തതിന് അവളെ പേടിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് പറയുന്നു. മെലിൻഡയുടെ വക്കുകൾ ആ രണ്ടു പെൺകുട്ടികൾ അതുപോലെ വിശ്വസിക്കുന്നു. എന്നാൽ മെലിൻഡയുടെ ഉദ്ദേശം ഏതാണ് എന്ന് ടാക്കറ്റിന് അറിയാമായിരുന്നു, എന്നിട്ടും അവൾ അത് ആരോടും മിണ്ടിയില്ല.

ജനുവരി 10, മെലിൻഡയും ബാക്കി മൂന്ന് പേരും ടാക്കറ്റിന്റെ കാറിൽ ഷാൻഡയുടെ വീട്ടിൽ എത്തുന്നു. അമാൻഡയുടെ സുഹൃത്തുക്കളാണ് തങ്ങൾ, അമാൻഡ കൂട്ടികൊണ്ടുവരുവാൻ പറഞ്ഞിട്ടാണ് തങ്ങൾ വന്നത് എന്ന് വിശ്വസിപ്പിച്ച് ഷാൻഡയെ അവർ കൂട്ടികൊണ്ടു പോകുന്നു. ശേഷം അവളെ കാറിൽ കയറ്റുന്നു. കാറിനുള്ളിൽ കയറിയപ്പോഴാണ് മെലിൻഡയെ അവൾ കാണുന്നത്. അതോടെ അകെ ഭയപ്പെട്ടിരുന്നു ഷാൻഡയുടെ നേരെ കത്തി ചുണ്ടി കൊണ്ട് മെലിൻഡ ഒച്ചവയ്ക്കരുത്ത് എന്ന് ഭീഷണിപ്പെടുത്തുന്നു. ശേഷം ആ കാർ അതിവേഗം മുന്നോട്ടു പോകുന്നു.

കാർ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് മെലിൻഡ അവളോട് അമാൻഡയെ കുറിച്ച് പല കാര്യങ്ങളും ചോദിക്കുന്നു. നിങ്ങൾ പ്രണയത്തിലാണോ, നിനക്ക് അമാൻഡയെ ഇഷ്ടമാണോ, എന്നിങ്ങനെ ഒന്നി പിറകെ ഒന്നായി ചോദ്യങ്ങൾ. എന്നാൽ അകെ ഭയന്ന ഷാൻഡയ്ക്ക് ഇതിനൊക്കെ എങ്ങനെ മറുപടി നൽകണമെന്ന് പോലും അറിയില്ലായിരുന്നു. ഷാൻഡയിൽ നിന്നും പ്രതീക്ഷിച്ച മറുപടി ലഭിക്കാതെ വന്നതോടെ മെലിൻഡയും സംഘവും അവളെ പൊതിരെ തല്ലുന്നു. ഏഴുമണിക്കൂറോളം അവർ ആ കാറിനുള്ളിൽ വച്ച അവളെ തല്ലുന്നു. അടുത്ത ദിവസം, അതിരാവിലെ ആവുമ്പോഴേക്കും ഷാൻഡ മരണത്തിന്റെ വക്കിലെത്തിയിരുന്നു. ഷാൻഡ രക്ഷപ്പെടില്ലെന്നു ഉറപ്പായ അവർ അവളെ കൊല്ലാൻ തീരുമാനിക്കുന്നു. അതിനായി ഒരു കുപ്പി പെട്രോളും വാങ്ങി അവർ ജെഫേഴ്സൺ കൗണ്ടിയിൽ വനപ്രദേശത്ത് എത്തുന്നു. ശേഷം, ഷാൻഡയുടെ ശരീരം ഒരു കമ്പളിയിൽ പൊതിഞ്ഞ് ശേഷം റോഡരികിലിട്ട് പെട്രോൾ ഒഴിച്ച കത്തിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും അവർ രക്ഷപ്പെടുന്നു. ഷാൻഡ കൊല്ലപ്പെട്ട അടുത്ത ദിവസമാണ് അവളുടെ കത്തിയമർന്ന ശവശരീരം കണ്ടെത്തുന്നത്.

കൂട്ടത്തിലുള്ളവർ കൊലപതക വിവരം ഒളിക്കാൻ ശ്രമിച്ചുവെങ്കിലും ടോണിക്ക് അത് സാധിച്ചില്ല. കുറ്റബോധം അവളെ കാർന്നു തിന്നാൻ തുടങ്ങി അതോടെ സത്യങ്ങൾ എല്ലാം മാതാപിതാക്കളോട് വെളിപ്പെടുത്തുന്നു. അതോടെ ടോണിയുടെ മാതാപിതികളാണ് അവളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി സത്യങ്ങളെല്ലാം പറയാൻ ആവശ്യപ്പെടുന്നത്. അതോടെ ഷാൻഡ ഷററായുടെ കൊലയാളികളെ പോലീസ് അറസ്റ്റ് ചെയുന്നു. മെലിൻഡ ലൊവ്ലസിനേയും ലൗറാ ടേപ്പിയെയും 60 വർഷം ജീവപര്യന്തം ശിക്ഷയ്ക്ക് കോടതി വിധിച്ചു. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടായിട്ടും ഹോപ് റിപ്പിയെയും ടോണി ലോറൻസിനെയും ഇരുപത് വർഷം കോടതി ശിക്ഷിച്ചു. എന്നാൽ ശിക്ഷ കാലയളവ് പൂർത്തിയാകുന്നതിന് മുൻപ്, ഇവർ എല്ലാവരും തന്നെ ജയിൽ മോചിതരാകുന്നു. എന്നാൽ ഒരു പെൺകുട്ടിയുടെ മനസ്സിൽ തോന്നിയ അസൂയ ഒരു ക്രൂരകൃത്യമായി മാറുമ്പോൾ, അതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടി വന്നത് ഒരു പന്ത്രണ്ടുവയസ്സുകാരിയാണ്.
 

Summary

The murder of 12-year-old Shanda Sharer on January 11, 1992, in Madison, Indiana, remains one of the most notorious cases of juvenile violence in U.S. history. The crime, characterized by extreme brutality, was committed by four teenage girls—Melinda Loveless, Laurie Tackett, Hope Rippey, and Toni Lawrence—and was motivated by a jealous “love triangle”.

WhatsApp Channel Banner

Latest updates

ട്രംപിൻ്റെ യുദ്ധഭീഷണികൾ തള്ളി ഇറാനിയൻ ജനത: അനിശ്ചിതത്വങ്ങൾക്കിടയിലും ദൈനംദിന...

ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിനംപ്രതി നടത്തുന്ന യുദ്ധഭീഷണികളും പ്രസ്താവനകളും ഇറാനിലെ സാധാരണ ജനങ്ങളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നില്ലെന്ന് റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന യുദ്ധസാഹചര്യങ്ങൾ ആറുമാസത്തോട് അടുക്കുമ്പോൾ, നിരന്തരമുള്ള വാർത്തകളിൽ നിന്നും ട്രംപിന്റെ...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട്...

വെനസ്വേല ഭൂകമ്പ ദുരന്തം: മരണസംഖ്യ 6,125 ആയി ഉയർന്നു;...

കരാക്കസ്: വെനസ്വേലയിൽ ജൂണിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 6,125 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു. രാജ്യത്തെ ദേശീയ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്....

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിൻ്റെ ഔദാര്യമോ ഭിക്ഷയോ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നിലപാട്...

E20 പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; അരവിന്ദ് കെജ്രിവാളിനെ...

ന്യൂഡൽഹി: എഥനോൾ കലർന്ന E20 പെട്രോളിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുള്ള ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നീക്കം ഡൽഹി പൊലീസ് തടഞ്ഞു (Arvind...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...