കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെയും വിവിധ പ്രാദേശിക കാമ്പസുകളിലെയും പി.ജി., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 29 രാവിലെ 10.30 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും (SSUS Kalady PG admission).
എസ്.സി./എസ്.ടി. വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് പ്രവേശന നടപടികൾ നടക്കുക. ഒഴിവുള്ള കോഴ്‌സുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്പോട്ട് അഡ്മിഷന് അർഹരായ ഉദ്യോഗാർഥികൾ ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കാമ്പസുകളിലെ പഠനവിഭാഗങ്ങളിൽ നേരിട്ട് ഹാജരാകണം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഒഴിവുകളുടെ പട്ടികയും സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
Story Summary:
Sree Sankaracharya University of Sanskrit will conduct spot admissions for vacant PG and PG Diploma seats on July 29 across its main and regional campuses. Eligible candidates should report with original certificates.


