HomeEducationകേരള ഫോക്‌ലോർ അക്കാദമിയുടെ കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ്; കളരി സംഘങ്ങളിൽ നിന്നും...

കേരള ഫോക്‌ലോർ അക്കാദമിയുടെ കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ്; കളരി സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു | Kalaripayattu certificate course

കണ്ണൂർ: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു (Kalaripayattu certificate course). കണ്ണൂർ സർവ്വകലാശാലയുടെ അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താൽപര്യമുളള സംസ്ഥാനത്തെ വിവിധ കളരി സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം തപാൽ മുഖേനെയോ അല്ലെങ്കിൽ നേരിട്ടോ അക്കാദമി ഓഫീസിൽ എത്തിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 വൈകുന്നേരം 5 മണി വരെയാണ്. കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഫോക്‌ലോർ അക്കാദമി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ് വിലാസം: www.keralafolklore.org.

Story Summary: The Kerala Folklore Academy, under the Department of Cultural Affairs, is inviting applications from Kalaripayattu groups for a university-approved certificate course. The last date to submit the applications is June 30.

Clickable Info Box