HomeEditors Pick"പിണറായി എംഎൽഎ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാൻ അയോഗ്യൻ"; സിപിഎമ്മിൽ പിണറായിക്കെതിരെ...

“പിണറായി എംഎൽഎ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാൻ അയോഗ്യൻ”; സിപിഎമ്മിൽ പിണറായിക്കെതിരെ ആഭ്യന്തര കലഹം; റിയാസിനെതിരെയും വിമർശനം | CPIM internal dispute

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കടുത്ത ആഭ്യന്തര കലഹവും വിമർശനവും പുകയുന്നു (CPIM internal dispute). പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാതൃക കാട്ടണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ഏരിയ കമ്മിറ്റി യോഗത്തിൽ പരസ്യമായി ആവശ്യപ്പെട്ടു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ പങ്കെടുത്ത ഔദ്യോഗിക റിപ്പോർട്ടിങ് യോഗത്തിലാണ് ഈ രൂക്ഷവിമർശനം ഉയർന്നത്.

പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് അജയകുമാർ യോഗത്തിൽ കുറ്റപ്പെടുത്തി. പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും പിണറായി ആറ് റൗണ്ടുകളോളം പിന്നിൽ പോയത് ഇതിന്റെ തെളിവാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവാകാൻ പോലും പിണറായി അയോഗ്യനാണെന്നും, എംഎൽഎ സ്ഥാനം രാജിവെച്ച് മാന്യത കാട്ടുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു. പണ്ട് പിണറായിയെ പ്രകീർത്തിച്ച് ‘കാരണഭൂതൻ’ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്ത് നേതൃത്വത്തിലുണ്ടായിരുന്ന അതേ ഏരിയ സെക്രട്ടറിയാണ് ഇപ്പോൾ പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മുഹമ്മദ് റിയാസിനെതിരായ വിമർശനത്തിൽ നടപടി ഭീഷണി
അതേസമയം, കോഴിക്കോട് തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എം.വി. ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുടെ പ്രവർത്തന ശൈലിക്കെതിരെയും രൂക്ഷമായ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഹമ്മദ് റിയാസാണെന്ന് ചില അംഗങ്ങൾ യോഗത്തിൽ തുറന്നടിച്ചു.

എന്നാൽ, റിയാസിനെതിരെ സംസാരിച്ചവർക്കെതിരെ പാർട്ടി സംസ്ഥാന നേതൃത്വം നടപടി ഭീഷണി മുഴക്കിയതായാണ് വിവരം. ആരോപണങ്ങൾക്ക് കൃത്യമായ തെളിവ് നൽകിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സംസ്ഥാന സമിതി അംഗം ചന്ദ്രൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. പാർട്ടിയിൽ തുറന്ന വിമർശനം ആകാമെന്ന് സംസ്ഥാന നേതൃത്വം പുറമേക്ക് ആവർത്തിച്ചു പറയുന്നതിനിടെയാണ് യോഗത്തിൽ വിമർശിച്ചവർക്കെതിരെ ഭീഷണി ഉയർന്നത്. തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട വലിയ അസംതൃപ്തിയാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.

Story Summary: Internal rift widens in CPI(M) following election defeat, as Parassala Area Secretary Adv S Ajayakumar demanded Pinarayi Vijayan’s resignation as MLA. Meanwhile, members who criticized Minister Mohamed Riyas in the Thiruvambady area committee meeting faced disciplinary action threats.

WhatsApp Channel Banner

Latest updates

‘യഥാർത്ഥ സമ്മർദ്ദം അനുഭവിച്ചത് എൻ്റെ മാതാപിതാക്കളാണ്’: ചോദ്യങ്ങൾക്ക് മനോഹരമായ...

ലോക ഫുട്ബോളിലെ വൻ വേദികളിലെ സമ്മർദ്ദത്തെക്കുറിച്ച് മൈതാനത്തിന് അകത്തും പുറത്തും ചർച്ചകൾ സജീവമാകുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണകോണുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് കൗമാരതാരം ലമീൻ യമാൽ. രാജ്യം മുഴുവൻ പ്രതീക്ഷയോടെ കാണുന്ന ഒരു...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

‘ആ ത്യാഗം വൃഥാവിലാകാൻ അനുവദിക്കില്ല’: സോനം വാങ്‌ചുക്കുമായി യാതൊരു...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്നു വന്ന 26 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. ചോർച്ചാ...

നിർബന്ധിത തൊഴിൽ ആരോപണം ചൂണ്ടിക്കാട്ടി 60 രാജ്യങ്ങൾക്ക് പുതിയ...

വാഷിങ്ടൺ: നിർബന്ധിത തൊഴിലാളി നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഇന്ത്യ ഉൾപ്പെടെ 60 വ്യാപാര പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു (US Forced Labour Import Duties)....

‘ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല, കാര്യങ്ങൾ അറിയിച്ചു, 2...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ രണ്ടാം ഘട്ട ചർച്ചയ്ക്ക് ശേഷമാണ് സിജെപി...

DON'T MISS

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....