HomeNational'ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല, കാര്യങ്ങൾ അറിയിച്ചു, 2 ആവശ്യങ്ങൾ അംഗീകരിച്ചു':...

‘ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല, കാര്യങ്ങൾ അറിയിച്ചു, 2 ആവശ്യങ്ങൾ അംഗീകരിച്ചു’: അന്തിമ തീരുമാനം നാളെയെന്ന് CJP, ചർച്ച സൗഹാർദ്ദപരമെന്ന് JP നദ്ദ | NEET Protest

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ രണ്ടാം ഘട്ട ചർച്ചയ്ക്ക് ശേഷമാണ് സിജെപി വക്താവ് അശുതോഷ് റാങ്ക ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ മറുപടി നൽകാൻ ശനിയാഴ്ച ഉച്ചവരെ സർക്കാർ സമയം ചോദിച്ചിട്ടുണ്ട്.(NEET Protest CJP Demands Dharmendra Pradhan Resignation In Talks With JP Nadda)

ജന്തർ മന്തറിൽ കഴിഞ്ഞ ഒരു മാസമായി വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ്. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ധർമ്മേന്ദ്ര പ്രധാന് സ്ഥാനം നഷ്ടമായില്ലെങ്കിൽ സമരം കൂടുതൽ തീവ്രമാക്കുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.

ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ സിജെപിയുടെ രണ്ടു ആവശ്യങ്ങൾക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകി. ആത്മഹത്യ ചെയ്ത നീറ്റ് (NEET) ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസും എഫ്.ഐ.ആറുകളും പൂർണ്ണമായി പിൻവലിക്കുക എന്നിവയാണിത്. മന്ത്രിയുടെ രാജി കാര്യത്തിൽ നാളെ ഉച്ചയോടെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിജെപി അറിയിച്ചു.

കൂടുതൽ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി നാളെയും ചർച്ചകൾ തുടരും. അതേസമയം, സിജെപി പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പ്രതികരിച്ചു. നാളെ നടക്കുന്ന ചർച്ചയോടെ വിഷയത്തിൽ പൂർണ്ണമായൊരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Summary

The Cockroach Janta Party (CJP) asserted that Union Education Minister Dharmendra Pradhan’s resignation is non-negotiable following a second round of talks with JP Nadda. While the government agreed to provide compensation to the families of deceased NEET aspirants and withdraw cases against protesting students, it sought time until Saturday afternoon to decide on the Minister’s resignation.

WhatsApp Channel Banner

Latest updates

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

CJP പ്രക്ഷോഭവും ഡൽഹി പോലീസിൻ്റെ പെല്ലറ്റ് പ്രയോഗവും: ഗുരുതര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധക്കാർക്ക് ഗുരുതര പരിക്ക്. ജൂലൈ 20-ന് പാർലമെന്റിലേക്ക് കോക്ക്റോച്ച് ജനതാ പാർട്ടി...

നാഗ്പൂരിൽ ആശങ്കയായി എച്ച്1എൻ1 മരണം: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും...

നാഗ്പൂർ: നാഗ്പൂരിൽ എച്ച്1എൻ1 - H1N1 ബാധിച്ച് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ആരോഗ്യ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നാഗ്പൂർ മുൻസിപ്പൽ...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

‘യഥാർത്ഥ സമ്മർദ്ദം അനുഭവിച്ചത് എൻ്റെ മാതാപിതാക്കളാണ്’: ചോദ്യങ്ങൾക്ക് മനോഹരമായ...

ലോക ഫുട്ബോളിലെ വൻ വേദികളിലെ സമ്മർദ്ദത്തെക്കുറിച്ച് മൈതാനത്തിന് അകത്തും പുറത്തും ചർച്ചകൾ സജീവമാകുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണകോണുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് കൗമാരതാരം ലമീൻ യമാൽ. രാജ്യം മുഴുവൻ പ്രതീക്ഷയോടെ കാണുന്ന ഒരു...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....