Times Kerala

‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ച് പോലീസ് 

 
‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ച് പോലീസ് 

ഡൽഹി: കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം. നൂറുകണക്കിനു ട്രക്കുകളിലായി എത്തിയ കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക് വഴിവെച്ചത്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകരുടെ എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു.

കാൽനടയായി എത്തുന്ന കർഷകരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. ഇവരെ തിരിച്ചയയ്ക്കാനാണ് നിലവിലെ ശ്രമം. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് റിപ്പോർട്ട്. പൊലീസിന്റെബാരിക്കേഡുകൾക്കു മുകളിൽ കയറിയും കർഷകർ പ്രതിഷേധിക്കുകയാണ്. ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി.

Related Topics

Share this story