

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ നീങ്ങി.(KM Shaji can contest in elections, Supreme Court says High Court is not allowed to disqualify)
തിരഞ്ഞെടുപ്പ് കേസുകളിൽ ഒരു സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2018-ൽ കേരള ഹൈക്കോടതി വിധിച്ച ആറ് വർഷത്തെ അയോഗ്യത ഇതോടെ അപ്രസക്തമായി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന ഈ വിധി കെ.എം. ഷാജിക്കും മുസ്ലീം ലീഗിനും വലിയ രാഷ്ട്രീയ കരുത്ത് നൽകുന്നതാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ കെ.എം. ഷാജി വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.