Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeCrimeപ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് അക്രമം: എസ്‌ഐക്ക് സസ്‌പെൻഷൻ | PM Modi

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് അക്രമം: എസ്‌ഐക്ക് സസ്‌പെൻഷൻ | PM Modi

🎙️ Latest Podcast

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനിടെ അക്രമം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ കൃഷ്ണമോഹനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(SI suspended for drunken violence during PM Modi’s meeting)

പ്രധാനമന്ത്രി വേദിയിൽ പ്രസംഗിക്കുന്ന സമയത്താണ് പത്തനംതിട്ട കൊടുമൺ സിഐയെ ആക്രമിച്ചത്. ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സിഐയുടെ യൂണിഫോമിലെ നെയിം പ്ലേറ്റ് വലിച്ചു കീറുകയും ചെയ്തു.

ആക്രമണം നടക്കുമ്പോൾ എസ്‌ഐയും സംഘവും മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണമുണ്ട്. അതീവ ജാഗ്രത പുലർത്തേണ്ട വിവിഐപി സുരക്ഷാ മേഖലയിലായിരുന്നു ഈ അതിക്രമം നടന്നത്. ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.