Times Kerala

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്രം അ​ശ്ലീ​ല ഫേസ്ബുക് ഗ്രൂ​പ്പു​ക​ളി​ൽ പ്രചരിപ്പിച്ചു: പ്രതി രോ​ഹി​ത്ത് വീണ്ടും കസ്റ്റഡിയിൽ 

 
രോഹിത്ത്
തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്രം ഫേ​സ്ബു​ക്കി​ലെ അ​ശ്ലീ​ല ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വീണ്ടും പ്ര​തി രോ​ഹി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ല​ടി ശ​ങ്ക​രാ കോ​ള​ജി​ലെ വിദ്യാർത്ഥിനികളുടെ ചിത്രമാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടിരുന്നു. രോ​ഹി​ത്തി​നെ വീണ്ടും കസ്റ്റഡിയിലെടുത്തത് കാ​ല​ടി പോ​ലീ​സ് ആ​ണ്. നടപടിയുണ്ടായിരിക്കുന്നത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്ന പു​തി​യ പ​രാ​തി​യു​ടെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​മു​യർത്തിയതും നടപടിക്ക് ഊന്നൽ നൽകുകയുണ്ടായി. ഇ​യാ​ൾ അ​ശ്ലീ​ല ഫേസ്ബുക് പേജുകളിൽ പങ്കുവച്ചിരിക്കുന്നത് ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ്. 

Related Topics

Share this story