പരസ്യ മദ്യപാനം ചോദ്യം ചെയ്തു: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, SIയ്ക്ക് പരിക്ക്; KSU നേതാവടക്കം 4 പേർ കസ്റ്റഡിയിൽ | Police

പട്രോളിംഗിനിടെയാണ് അതിക്രമം ഉണ്ടായത്
പരസ്യ മദ്യപാനം ചോദ്യം ചെയ്തു: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, SIയ്ക്ക് പരിക്ക്; KSU നേതാവടക്കം 4 പേർ കസ്റ്റഡിയിൽ | Police
Updated on

കൊല്ലം: പട്രോളിംഗിനിടെ റോഡിലെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘം പിടിയിൽ. ആക്രമണത്തിൽ പള്ളിത്തോട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജീവിന് തലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലാ നേതാവ് ടോജിൻ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Police officers attacked in Kollam after questioning drinking in public)

ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് തീരദേശ മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇന്നലെ രാത്രി പള്ളിത്തോട്ടം ഗലീലിയൊ കോളനിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോഡിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇത് ചോദ്യം ചെയ്ത പോലീസിനെ സംഘം വളയുകയും ആക്രമിക്കുകയുമായിരുന്നു.

ടോജിൻ (കെഎസ്‌യു ജില്ലാ നേതാവ്), മനു, വിമൽ, സഞ്ജയ് എന്നിവരാണ് പിടിയിലായത്. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിക്കേറ്റ എസ്ഐ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com