Times Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാ​ഹു​ല്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന

 
രാഹുൽ
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ഭർത്താവ് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തിയായ രാ​ഹു​ല്‍ പി. ​ഗോ​പാ​ല​ന്‍ ജോ​ലി​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലേ​ക്കു രക്ഷപ്പെട്ടതായി സൂ​ച​ന. ഇയാൾ ജ​ര്‍​മ​നി​യി​ല്‍ ഏ​റോ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​ണ് ജോലിചെയ്യുന്നത്. ഇക്കാര്യം വെളിപ്പെടുത്തിയത് പ്രതി തന്നെയാണ്. രാ​ജ്യം വി​ടേ​ണ്ടി വ​ന്നത് ​നാ​ട്ടി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലാ​ണ് എന്ന് രാഹുൽ പറഞ്ഞു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇയാൾ രാജ്യം വിട്ടോയെന്ന് ഉറപ്പിക്കാനായി ഫോ​റി​നേ​ഴ്‌​സ് റീ​ജ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ബന്ധപ്പെട്ടു. രാജ്യമെങ്ങും ഇയാൾക്കായി ജാഗ്രത പുലർത്തി വരികയാണ് പോലീസ്. 

Related Topics

Share this story