
മധ്യപ്രദേശ്: രേവ നഗരത്തിൽ സൈബർ തട്ടിപ്പിൽ മനംനൊന്ത് 60 വയസ്സുകാരൻ സ്വയം നിറയൊഴിച്ചു മരിച്ചു(cyber fraud). വിരമിച്ച സെക്യൂരിറ്റി ഗാർഡായ സരോജ് ദുബെ ആണ് സ്വയം വെടിയുതിർത്തത്. ജൂലൈ 1 ന് ഒരു അജ്ഞാത നമ്പറിൽ നിന്ന് മിസ്റ്റർ ദുബെയ്ക്ക് ഒരു കോൾ ലഭിച്ചതാൻ സംഭവങ്ങളുടെ തുടക്കം. "ഇന്ത്യൻ ഓൾഡ് കമ്പനി" എന്ന കമ്പനി പ്രതിനിധിയാണെന്ന് സ്വയം പരിചയപെടുത്തിയ ആളാണ് വിളിച്ചത്. ദുബെയുടെ കൈവശമുണ്ടായിരുന്ന പഴയ നാണയങ്ങളും നോട്ടുകളും ലക്ഷ്യമിട്ടാണ് ഇയാൾ സമീപിച്ചത്.
സർക്കാർ അലങ്കാര, പൈതൃക ആവശ്യങ്ങൾക്കായി പുരാതന നാണയങ്ങൾ വാങ്ങുകയാണെന്ന് ദുബെയെ വിശ്വസിപ്പിച്ചു. ദുബെ തന്റെ ശേഖരത്തിന്റെ ചിത്രങ്ങൾ തട്ടിപ്പുകാരന് അയച്ചതോടെ ഇതിന് 65.75 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്ന് തട്ടിപ്പുകാരൻ പറഞ്ഞു. തുടർന്ന് കെണിയിൽ വീണ ദുബയുടെ പക്കൽ നിന്നും 6 ഇടപാടുകളിലായി 37,000 രൂപ തട്ടിപ്പുകാരൻ തട്ടിയെടുത്തു. ജൂലൈ 3 ന്, തട്ടിപ്പുകാർ സെക്യൂരിറ്റി പണമായി 10,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്ന ദുബെയെ തട്ടിപ്പുകാരൻ ഭീഷണിപ്പെടുത്തി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടു എന്ന് ദുബെ തിരിച്ചറിഞ്ഞത്. തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാനാവാതെ ദുബെ സ്വയം നിറയൊഴിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.