Malayali chit fraud : 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്: ബംഗളുരുവിൽ ഫ്ലാറ്റടക്കം വിറ്റ് മലയാളികൾ മുങ്ങി

രേഖകളിൽ 1300-ഓളം ഇടപാടുകാരുണ്ട്. അതിനാൽ തന്നെ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത.
Malayali chit fraud : 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്: ബംഗളുരുവിൽ ഫ്ലാറ്റടക്കം വിറ്റ് മലയാളികൾ മുങ്ങി
Published on

ബെംഗളുരു : നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മലയാളികൾ ബംഗളുരുവിൽ നിന്ന് മുങ്ങിയതായി പരാതി. മലയാളികൾ അടക്കമുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. (Malayali chit fraud )

പണവുമായി ഒളിവിൽ പോയിരിക്കുന്നത് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ്. ഇരുവരും എ&എ ചിട്ട് ഫണ്ട്‍സ് എന്ന സ്ഥാപനത്തിൻ്റെ ഉടമകളാണ്. പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

രേഖകളിൽ 1300-ഓളം ഇടപാടുകാരുണ്ട്. അതിനാൽ തന്നെ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത. ഇവർ വിദേശത്തേക്ക് കടന്നിരിക്കാൻ സാധ്യത ഉണ്ടെന്ന് കരുതുന്നു.

Related Stories

No stories found.
Times Kerala
timeskerala.com