പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രണത്തിൽ ഒരേ കുടുംബത്തിലെ നാല് പേർക്ക് കത്തികൊണ്ട് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.(Ottapalam Stabbing Case, Four Family Members Stabbed By woman’s Husband)
ഇതിൽ നെഞ്ചിലും മുതുകിലും ഗുരുതരമായി കുത്തേറ്റ മോഹൻ കുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്ന് പത്മജ സ്വന്തം കുടുംബവീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. പ്രതിയായ അനിൽ കുമാർ ഭാര്യവീട്ടിലേക്ക് മാരകായുധങ്ങളുമായി എത്തി പത്മജയെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു.
Story Summary
Four members of a family were stabbed during a domestic dispute in Ottapalam, Palakkad, after an individual attacked his estranged wife and her relatives. The police have taken the husband, Anil Kumar, into custody while the victims, including one in critical condition, are undergoing treatment at private hospitals.

