കോഴിക്കോട്: പാളയത്ത് വീടിനുള്ളിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു (38) ആണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.(Kozhikode Murder Case Drug Mafia Revenge Allegation)
സംഭവത്തിൽ പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള വീട്ടിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ പശുവിനെ കറക്കാനായി വിളിക്കാൻ എത്തിയ അമ്മ ബേബിയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബിജുവിനെ ആദ്യം കണ്ടത്.
ബിജുവിന്റെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ലഹരിസംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. വീടിനോട് ചേർന്നുള്ള മൈതാനത്ത് പരസ്യ മദ്യപാനത്തിനും ലഹരി ഇടപാടുകൾക്കുമായി എത്തുന്ന സംഘങ്ങളെ ബിജു നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്ന് ഇവർ പറയുന്നു.
Story Summary
The death of a 38-year-old man named Biju inside his house at Palayam in Kozhikode has been confirmed as a brutal murder by the police. Biju’s family alleged that the murder was carried out by a local drug mafia in retaliation for him passing information to the police.


